കാഞ്ഞങ്ങാട്: യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ കെ.എസ്.ടി.പി റോഡ് പ്രവൃത്തി കാഞ്ഞങ്ങാട് നഗരത്തില്‍ യഥാ രൂപത്തില്‍ നടത്താതെ ജനങ്ങളെ വഞ്ചിക്കുന്നതിനെതിരെ കാഞ്ഞങ്ങാട് മണ്ഡലം മുസ്ലീം യുത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതീകാത്മക റോഡ് പ്രവര്‍ത്തി നടത്തി പ്രതിഷേധിച്ചു. ചടങ്ങില്‍ ഇല്യാസ് യു.വി.യുടെ അദ്ധ്യക്ഷത വഹിച്ചു. ലീഗ് മണ്ഡലം പ്രസിഡന്റ് എം.പി.ജാഫര്‍ ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുള്‍ റഹ്മാന്‍ , ജില്ലാ സെക്രട്ടറി നൗഷാദ് കൊത്തിക്കാല്‍, യൂത്ത്‌ലീഗ് മണ്ഡലംജന.സെക്രട്ടറി കെ.കെ ബദറുദ്ധീന്‍, ഷാമിര്‍ ആറങ്ങാടി, അബ്ദുല്ല പടന്നക്കാട്, ഷംസുദ്ദീന്‍ അവിയല്‍, ഇഖ്ബാല്‍ വെള്ളിക്കോത്ത്, നദിര്‍ കൊത്തിക്കല്‍, സിദിഖ് ഞാണിക്കടവ്, ഇസ്മയില്‍ ബല്ലാകടപ്പുറം, നൗഷാദ് എം.പി, ജാഫര്‍ കല്ലം ചിറ, റൗഫ് പാലായി,.ഉനൈസ് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments