കാഞ്ഞങ്ങാട്: സംയുക്ത മുസ്ലിം ജമാഅത്ത് ഭാരവാഹികളില്‍ ചിലരെ ഒറ്റപ്പെടുത്തി ആക്രമിച്ച് മഹിതമാര്‍ന്ന പ്രസ്ഥാനത്തെ തകര്‍ക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ട വെപ്രാളത്തില്‍ ഒന്നും ഫലിക്കാതെ വന്നപ്പോള്‍ നട്ടാല്‍ മുളക്കാത്ത അഴിമതിക്കഥകളുമായി രംഗത്ത് വന്ന കാഞ്ഞങ്ങാട്ടെ ഒരുപത്രത്തിന്റെ സമുദായ വിരുദ്ധതയുടെ മഞ്ഞപ്പിത്തം തിരിച്ചറിയാന്‍ കാഞ്ഞങ്ങാട്ടെ പൊതു സമൂഹത്തിനും സമുദായത്തിനും വിവേകം നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംയുക്ത മുസ്ലിം ജമാഅത്ത് യോഗം അഭിപ്രായപ്പെട്ടു. സമസ്തയുടെ പ്രസിഡന്റ് കൂടിയായ പ്രസിഡന്റ് ജിഫ്രി മുത്തു കോയ തങ്ങളുടെ ആത്മീയ നേതൃത്വത്തിന് കീഴില്‍ നിലവില്‍ പ്രവര്‍ത്തിച്ച് വരുന്നതും വ്യവസ്ഥാപിത നിയമ ക്രമത്തോടെ നാല്‍പത്തിനാല് വര്‍ഷം പിന്നിട്ടതുമായ കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്തിന് ലഭിക്കുന്നതും ചിലവഴിക്കുന്നതുമായ ഒരോ ചില്ലിക്കാശിനും കൃത്യമായ കണക്കുകളുണ്ട്. ഒരോ പ്രവര്‍ത്തക സമിതി യോഗത്തിലും കൃത്യമായ കണക്കുകള്‍ അവതരിപ്പിക്കുന്നുമുണ്ട്. 72 ജമാഅത്തിന്റെയും പ്രതിനിധികള്‍ ഉള്‍ കൊള്ളുന്ന കമ്മിറ്റി യോഗങ്ങള്‍ തലനാരിഴ കീറി പരിശോധിച്ച് അംഗീകരിക്കുന്ന കണക്കുകളാണ് സംയുക്ത ജമാഅത്തിന്റെത്. നാളിതുവരെ ഒരു ചില്ലി കാശിന്റെ അഴിമതിയോ ക്രമക്കേടോ സംയുക്ത ജമാഅത്തിന് എതിരെ ഉയര്‍ന്നിട്ടില്ല. ഈ സാഹചര്യത്തില്‍ മതജാതി വിത്യാസമില്ലാതെ നിരവധി കുടുംബങ്ങള്‍ക്ക് അത്താണിയാകുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതും കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിച്ചു വരുന്നതും സമുദായിക സൗഹൃദം ഊട്ടിയുറപ്പിക്കുന്നതുമായ സംയുക്ത ജമാഅത്തിന്റെ കര്‍മ്മ പഥങ്ങളില്‍ നുണ കഥകള്‍ കൊണ്ട് കരിനിഴല്‍ വീഴ്ത്താമെന്നാണ് കാഞ്ഞങ്ങാട്ടെ ഈ പത്രം കരുതുന്നതെങ്കില്‍ സംഘടന ഇതിനകം ആര്‍ജിച്ചെടുത്ത ജനവിശ്വാസത്തിന്റെ കരിങ്കല്‍ ഭിത്തിയില്‍ തട്ടി ആ മോഹങ്ങള്‍ തകര്‍ന്നടിയുക മാത്രമെയുള്ളു വെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. സംയുക്ത ജമാഅത്ത് ഉള്‍പ്പടെ മതസമൂഹിക സാംസ്‌കാരിക സംഘടനകള്‍ക്കെതിരെ വര്‍ഷങ്ങളായി ഈ പത്രം തുടര്‍ന്ന് വരുന്ന അപവാദ വ്യവസായം അവസാനിപ്പിക്കാന്‍ നിയമനുസ്രതമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കാനും ജുഗുപ്‌സവഹമായ ഇത്തരം തരംതാണ പത്ര പ്രവര്‍ത്തന രീതിക്കെതിരെ ജനമനസാക്ഷിയുണര്‍ത്താന്‍ ശക്തമായ പ്രചരണ പരിപാടികള്‍ ആവിഷ്‌കരിക്കാനും കമ്മിറ്റി തീരുമാനിച്ചു. സംയുക്ത ജമാഅത്ത് നബിദിന സമ്മേളനം സാംസ്‌കാരിക നായകരെ സംബന്ധിപ്പിച്ച് കൊണ്ട് ഡിസംബറില്‍ നടത്താനും ഭൂദാന പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മേല്‍ സമ്മേളനത്തില്‍ വെച്ച് ഭൂമി വിതരണം ചെയ്യാനും തീരുമാനിച്ചു. ജന.സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, ട്രഷറര്‍ സി കുഞ്ഞഹമ്മദ് ഹാജി പാലക്കി, വൈസ് പ്രസിഡന്റുമാരായ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം മൊയ്തു മൗലവി, മുബാറക് ഹസൈനാര്‍ ഹാജി, ജോ.സെക്രട്ടറിമാരായ കെ.യു ദാവൂദ് ഹാജി, ജാതിയില്‍ ഹസൈനാര്‍, എഞ്ചനീയര്‍ ശെരീഫ്, ഓഡിറ്റര്‍ സി മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.
0 Comments