വെള്ളിയാഴ്‌ച, നവംബർ 10, 2017
ഗോഹട്ടി: 117 ഇനങ്ങളുടെ ചരക്കു സേവന നികുതി (ജിഎസ്ടി) 28 ശതമാനത്തിൽനിന്നു 18 ശതമാനമായി കുറച്ചു. ഇന്നു ചേർന്ന ജിഎസ്ടി കൗണ്‍സിലിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ചോക്ലേറ്റ്, അലക്കുപൊടി, ച്യൂയിംഗം, ആഫ്റ്റർഷേവ് ലോഷൻ, ഷേവിംഗ് ക്രീം, മാർബിൾ, ഗ്രാനൈറ്റ്, സ്പ്രേകൾ, മേക്കപ്പ് സാധനങ്ങൾ, ഷാംപൂ എന്നിവയ്ക്കാണ് പ്രധാനമായും വില കുറയുന്നത്.

പുകയില ഉത്പന്നങ്ങൾ, സിഗരറ്റ്, കോളകൾ, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, എയർകണ്ടീഷണർ, പെയിന്‍റ്, സിമന്‍റ് എന്നിവയുടെ നികുതിയിൽ മാറ്റമില്ല. ഇവയെ 28 ശതമാനം ജിഎസ്ടിയിൽ തന്നെ നിലനിർത്തി.

റിട്ടേണ്‍ ഫയലിംഗ് വൈകിയാലുള്ള പിഴ ദിവസം 200 രൂപയിൽനിന്നു 50 രൂപയായും കുറച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ