കാഞ്ഞങ്ങാട്: അറുപത്തിയഞ്ച് വയസ് തോന്നിക്കുന്ന വ്യക്തിയെ റെയില്‍വേ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് വൈകുന്നേരം 4.45 നാണ് കോട്ടച്ചേരി റെയില്‍വേ ഗേറ്റിന് സമീപത്ത് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഓടുന്ന െട്രയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പച്ച നിറത്തിലുള്ള ലുങ്കി തുണിയും, വെള്ള നിറത്തിലുള്ള ഹാഫ് കൈ ഷര്‍ട്ടുമാണ് വേഷം. ഹൊസ്ദുര്‍ഗ് പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്തു.
0 Comments