കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലും അജാനൂര്‍ പഞ്ചായത്തിലും വ്യാപിച്ച് കിടക്കുന്ന പരേതയായ കല്യായില്‍ കുഞ്ഞാമിന ഉമ്മയുടെ മക്കളും പേരമക്കളും അടങ്ങുന്ന കുടുംബത്തിന്റെ കുടുംബ സംഗമം കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ നടന്നു. ഇരുന്നുറോളം കുടുംബാഗങ്ങള്‍ സംബന്ധിച്ചു. കുടുംബ സംഗമം മുതിര്‍ന്ന അംഗം അബ്ദുറഹ്മാന്‍ ഹാജി ഉദ്ഘാടനം ചെയ്തു. കലാപരിപാടികളടക്കം നടന്ന കുടുംബ സംഗമം വൈകീട്ടാണ് സമാപിച്ചത്.
0 Comments