ന്യുഡല്‍ഹ/ലഖ്‌നൗ: വീല്‍ ചെയര്‍ ഉപയോഗിക്കുന്ന യാത്രക്കാരി വീഴാനിടയായ സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍ ഖേദം പ്രകടിപ്പിച്ചു. ശനിയാഴ്ച രാത്രി ലഖ്‌നൗ വിമാനത്താവളത്തില്‍ എയര്‍ലൈന്‍സ് ജീവനക്കാരന്റെ സഹായത്തോടെ പോകുമ്പോഴാണ് യാത്രക്കാരി വീണത്. സംഭവത്തില്‍ ഞായറാഴ്ച രാത്രിയാണ് കമ്പനി ഖേദം പ്രകടിപ്പിച്ചുള്ള പ്രസ്താവന ഇറക്കിയത്.
വീല്‍ ചെയര്‍ അറൈവല്‍ ഹാളിലേക്ക് ഉന്തിക്കൊണ്ടുപോകുമ്പോഴാണ് യാത്രക്കാരിയായ ഉര്‍വശി പരീഖ് വീരേന്‍ വീണത്. വീല്‍ ചെയര്‍ ഉടക്കിയതോടെ ബാലന്‍സ് നഷ്ടപ്പെട്ടാണ് അവര്‍ വീണതെന്ന് ഇന്‍ഡിഗോ പറയുന്നു. പരുക്കേറ്റ ഉര്‍വശിയെ എയര്‍പോര്‍ട്ട് അതോറിട്ടിയിലെ ഡോക്ടര്‍ എത്തി പരിശോധിച്ചതായും പ്രാഥമിക ശുശ്രൂഷ നല്‍കിയതായും പ്രസ്താവനയില്‍ പറയുന്നു.
0 Comments