താമരശ്ശേരി: വീട്ടുപകരണങ്ങള്‍ വില്‍ക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. പെരുമ്പള്ളി ചെറുപ്ലാട് വനഭൂമിയിലെ കുഞ്ഞുമോനെ(35) താമരശ്ശേരി എസ്‌ഐ സായൂജും സംഘവും കക്കാടന്‍ പൊയിലില്‍ വെച്ചാണ് പിടികൂടിയത്.
കഴിഞ്ഞ മാസം 12-ാം തിയതിയാണ് സംഭവം. വീട്ടുപകരണങ്ങള്‍ വില്‍ക്കാനെത്തിയ പെണ്‍കുട്ടിക്ക് ഇയാളുടെ വീട്ടില്‍ നിന്ന് ചായയും നല്‍കിയാണ് യാത്രയാക്കിയത്. ഇതിനു ശേഷം ഇയാള്‍ പെണ്‍കുട്ടിയുടെ പിന്നാലെ കൂടുകയായിരുന്നു. വേറെ വീടു കാണിച്ചു തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ആളൊഴിഞ്ഞിടത്തു വെച്ച് പീഡിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ യുവതി പോലീസില്‍ പരാതി നല്‍കിയതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
0 Comments