അധ്യാപക തസ്തിക തിരിച്ചു കിട്ടിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഘോഷയാത്ര നടത്തി

അധ്യാപക തസ്തിക തിരിച്ചു കിട്ടിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഘോഷയാത്ര നടത്തി

പള്ളിക്കര: രണ്ട് കന്നട അദ്ധ്യാപക തസ്തിക തിരിച്ചു പിടിച്ചതിന്റെ ആര്‍ആര്‍എംജി യുപി സ്‌കുള്‍ കിക്കാനത്തിന്റെ നേതൃത്വത്തില്‍  അനുമോദന യോഗം കെ.കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.  പിടിഎ പ്രസിഡന്റ് സത്യന്‍ പൂച്ചക്കാട് അദ്ധ്യക്ഷം വഹിച്ചു. പി.കെ.അബ്ദുള്‍റഹിമാന്‍ മാസ്റ്റര്‍, സി.സുബ്രായ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് എംഎല്‍എയെ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി. പ്രവൃത്തി പരിചയമേള കലോല്‍സവ വിജയികള്‍ക്കുള്ള പിടിഎയയുടെ ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഭാനുമതിയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം.അബ്ദുള്‍ലത്തീഫും ചേര്‍ന്ന് വിതരണം ചെയ്തു. മല്‍സരത്തില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും, 2018ലെ ഡയറി പിടിഎ പ്രസിഡന്റ് സത്യന്‍ പൂച്ചക്കാട് സമ്മാനിച്ചു. ക്ലാസ്സ് ലൈബ്രറിയിലേക്ക് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച പുസ്തകങ്ങള്‍ ഹെഡ്മാസ്റ്റര്‍ പി.മണികണ്ഠന്‍ ഏറ്റു വാങ്ങി. പി.കെ.അബ്ദുള്ള, കെ.നാരായണന്‍, കെ.രവിവര്‍മ്മന്‍, പ്രീതി വിജയന്‍, എം.എച്ച്.ഹാരിസ്, രാജേഷ് പള്ളിക്കര, സിദ്ധിക്ക് പള്ളിപ്പുഴ, ഗംഗാധരന്‍ തച്ചങ്ങാട്, മവ്വല്‍ കുഞ്ഞബ്ദുള്ള, ഹെഡ്മാസ്റ്റര്‍ പി.മണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു. ഘോഷയാത്രയ്ക്ക് പി.രാജന്‍, സി.എച്ച്.രാഘവന്‍, മുസമ്മില്‍ മാസ്റ്റര്‍, അനില്‍, അരവിന്ദന്‍മാസ്റ്റര്‍, ബാലകൃഷ്ണന്‍, മജീദ്, നവീന്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മധുരപലഹാര വിതരണവും നടന്നു. പ്രവൃത്തി പരിചയമേളയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച് സമ്മാനം നേടിയ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും സ്‌കൂള്‍ പരിസരത്ത് നടന്നു. അഞ്ച് ഭാഷകളിലായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആലപിച്ച പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച യോഗം ദേശീയഗാനാലാപനത്തോടെ സമാപിച്ചു.

Post a Comment

0 Comments