എച്ച് ദിനേശന് ജന്മനാട് പൗരസ്വീകരണം നല്‍കി

എച്ച് ദിനേശന് ജന്മനാട് പൗരസ്വീകരണം നല്‍കി

കാഞ്ഞങ്ങാട്: ഐ.എ.എസ് നേടിയ എച്ച് ദിനേശ് നേടിയ ജന്മനാടായ ആവിയില്‍ പൗരസ്വീകരണം നല്‍കി. ആവിയില്‍ സൗഹൃദ വേദിയുടെ നേതൃത്വത്തില്‍ നടത്തിയ സ്വീകരണ യോഗത്തില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി ഉപഹാരം നല്‍കി. മുനിസിപല്‍ മുസ്ലിംലീഗ് പ്രസിഡന്റ് അഡ്വ: എന്‍.എ.ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. ശംസുദ്ധീന്‍ ആവിയില്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി.ജാഫര്‍, ഡി.വൈ.എസ്.പി.ഹസൈനാര്‍, എ.ഹമീദ് ഹാജി, എം.ബി.അഷറഫ്, ശ്രീരാമന്‍, കുഞ്ഞിരാമന്‍, രാജീവന്‍, കൗണ്‍സിലര്‍മാരയ കദീജ ഹമീദ്, വേലായുധന്‍, അസറുദ്ദീന്‍, നവാസ് മണവാട്ടി, ഷഫീക്ക് റഹ്മാന്‍, മുബഷിര്‍, എം.വി .സിദ്ദിഖ് പ്രസംഗിച്ചു.

Post a Comment

0 Comments