കാഞ്ഞങ്ങാട്: ട്രെയിന്‍ യാത്രക്കാരനായ പ്ലസ്ടു വിദ്യാര്‍ത്ഥിയെ ടിക്കറ്റ് പരിശോധകന്‍ കരണത്തടിച്ചതായി പരാതി. മുഖം കരുവാളിച്ച നിലയില്‍ വിദ്യാര്‍ത്ഥിയെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടച്ചേരിയിലെ വൈശാഖിനെയാണ് കുമ്പള റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് പരിശോധകസംഘത്തില്‍ പെട്ട കണ്ണൂര്‍ സ്വദേശി ഋഷി ശശീന്ദ്രന്‍ മുഖത്തടിച്ചത്. കുമ്പളയില്‍ കേരളോത്സവം കാണാന്‍ കൂട്ടുകാരോടൊപ്പം പോയതായിരുന്നു വൈശാഖ്. ടിക്കറ്റ് കൂട്ടുകാരുടെ കൈവശമാണെന്ന് പറഞ്ഞതാണ് പരിശോധകനെ പ്രകോപിപ്പിച്ചത്. വൈശാഖിനെ ബലമായി മംഗളൂരുവിലേക്ക് കൊണ്ടുപോകാനും ശ്രമം നടന്നു. വിദ്യാര്‍ത്ഥിയില്‍ നിന്ന് വെള്ളക്കടലാസില്‍ ബലമായി ഒപ്പ് വാങ്ങിച്ചതായും പരാതിയുണ്ട്. ഞായറാഴ്ച രാവിലെ തിരുവനന്തപുരം മംഗളൂരു എക്‌സ് പ്രസിലാണ് സംഭവം. വിദ്യാര്‍ത്ഥി വിദ്യാഭ്യാസമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ