കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ കുത്തിപരിക്കേല്‍പ്പിച്ചു. എറണാകുളം നെട്ടൂരിലാണ് മൂന്ന് വിദ്യാര്‍ത്ഥികളെ കണ്‍സഷന്‍ തര്‍ക്കത്തിന്റെ പേരില്‍ കുത്തിപരിക്കേല്‍പ്പിച്ചത്്. മരട് ഐറ്റിഐ വിദ്യാര്‍ത്ഥികളായ ജിണ്ണു ജ്യോതിഷ്, ഗൗതം, അഭിജിത്ത് എന്നിവര്‍ക്കാണ് കുത്തേറ്റത്. മൂവരെയും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എറണാകുളം-നെട്ടൂര്‍ റൂട്ടിലോടുന്ന മംഗല്യ ബസിലെ ജീവനക്കാരാണ് വിദ്യാര്‍ത്ഥികളെ മാരകായുധങ്ങളുമായി ആക്രമിച്ചത്. ബസ് കണ്‍സഷനെ സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് വ്യക്തമാക്കി. ആക്രമണം നടത്തിയ മൂന്ന് ബസ് ജീവനക്കാരെയും പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. ബസും പോലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ