കയ്യൂര്‍ സ്കൂള്‍ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

LATEST UPDATES

6/recent/ticker-posts

കയ്യൂര്‍ സ്കൂള്‍ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ചെറുവത്തൂര്‍: കയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന് നിര്‍മിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷനായി. മുഖ്യമന്ത്രിയായ ശേഷം കയ്യൂരിലെത്തിയ പിണറായിക്ക് സംഘാടകസമിതി ഉജ്വല വരവേല്‍പാണ് നല്‍കിയത്.
എന്‍ഡോസള്‍ഫാന്‍ പദ്ധതിയിലുള്‍പ്പെടുത്തി നബാര്‍ഡിന്റെ ധനസഹായത്തോടെ കെട്ടിടം പൂര്‍ത്തിയാക്കാനുള്ള പദ്ധതി ആവിഷ്കരിച്ച പി കരുണാകരന്‍ എംപിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കെ എം കുഞ്ഞുമോന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി കരുണാകരന്‍ എംപി മുഖ്യാതിഥിയായി. കലക്ടര്‍ കെ ജീവന്‍ബാബു, ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, ജില്ലാപഞ്ചായത്ത് അംഗം പി സി സുബൈദ, ബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി, പഞ്ചായത്ത് പ്രസിഡന്റ് കെ ശകുന്തള, ജോതിഷ് ജഗന്നാഥ്, ഡിഡിഇ ഗിരീഷ് ചോലയില്‍, കെ കുഞ്ഞിരാമന്‍, കെ പി സതീഷ്ചന്ദ്രന്‍, പി ജനാര്‍ദനന്‍, യു സുമിത്ര, കെ ഷീന, കെ പി വത്സലന്‍, വൈ എം സി ചന്ദ്രശേഖരന്‍, പി എ നായര്‍, ടി പി അബ്ദുള്‍സലാം ഹാജി, കെ വി കൃഷ്ണന്‍, പി വി രാമചന്ദ്രന്‍ നായര്‍, ടി വി രവീന്ദ്രന്‍, വി എം വേണുഗോപാലന്‍, കെ വി പുരുഷോത്തമന്‍, പി രവീന്ദ്രന്‍, എം ഡി സുജ എന്നിവര്‍ സംസാരിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ സ്വാഗതവും എം ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments