ഔറംഗാബാദ് : ദേശീയ മാധ്യമങ്ങളടക്കം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് 50 വര്‍ഷം പഴക്കമുള്ള ഒരു കടയെയും അവിടുത്തെ സ്പെഷല്‍ സാധനത്തെയും കുറിച്ചാണ്. മുഹമ്മദ് സിദ്ദിഖി എന്നയാളുടേതാണ് കട. ലൈംഗികാസ്വാദനത്തിന് 5000 രൂപ വിലയുള്ള ഇന്ത്യന്‍ വയാഗ്ര എന്ന കോഹിനൂര്‍ പാന്‍പരാഗ് നല്‍കുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. 50 വര്‍ഷത്തെ പഴക്കമുള്ള ഔറംഗാബാദിലെ താരാ പാന്‍ സെന്ററില്‍ 51 തരം മുറുക്കാനുണ്ട്. അതില്‍ ഏറ്റവും പ്രധാനപെട്ടതാണ് കോഹിനൂര്‍ പാന്‍ അഥവാ ഇന്ത്യന്‍ വയാഗ്ര. ഈ വയാഗ്ര സ്വന്തമാക്കാന്‍ എത്തുന്നത് നവദമ്പതികളാണെന്ന് കടയുടമ പറയുന്നു.
ദിവസവും 10,000ക്കണക്കിന് മുറുക്കാന്‍ വില്‍ക്കുന്ന കടയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് കോഹിനൂറിനാണ്. നവദമ്പതികള്‍ക്ക് ലൈംഗിക ജീവിതം സുഖകരമാക്കാന്‍ ഈ പാന്‍ ഉപകാരപ്പെടുമെന്നാണ് കടയുടമ മുഹമ്മദ് സിദ്ദീഖി പറയുന്നത്. ഇന്ത്യ വയാഗ്ര എന്നറിയപ്പെടുന്ന ഇതിന് ആവശ്യക്കാരേറെയാണ്. 5,000 രൂപയാണ് കോഹിനൂരിന്റെ വില.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ