കാഞ്ഞങ്ങാട്: ഓഖി ചുഴലിക്കാറ്റ് തീര ദേശ മേഖലയെ വിറപ്പിച്ച സമയത്ത് തീരദേശ മേഖലയിലേക്ക് തിരിഞ്ഞു നോക്കാതിരുന്ന ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടറെ, കാസര്‍കോട് ജില്ലാ കലക്ടറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ ജനുവരി 31 വ രെ രണ്ടു മാസ ത്തെക്കുള്ള അവധിയിലാണ് ഡെപ്യുട്ടി ഡയറക്ടറായ അനില്‍കുമാറിനോട് പ്രവേശിക്കാനായി സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് കടപ്പുറ ത്തെ സുനില്‍കുമാര്‍ കടലിലകപ്പെട്ട സമയത്ത്് രക്ഷാപ്രവര്‍നങ്ങള്‍ക്ക്് നേതൃത്വം നല്‍കേണ്ട ഡെപ്യുട്ടി ഡയരക്ടര്‍ സ്ഥലത്തിലാതിരുന്നത് വലിയ വിവാദമായിരുന്നു. മീനാപ്പീസില്‍ പ്രവര്‍ത്തിക്കുന്ന ഡെപ്യുട്ടി ഡയറക്ടറുടെ ഓഫിസ്് മല്‍സ്യ ത്തൊഴിലാളികള്‍ താഴിട്ട് പൂട്ടുകയും ചെയ്തിരുന്നു.
ഡല്‍ഹിയില്‍ പരിശീലനത്തിലായിരുന്ന അസിസ്റ്റ് ഡെപ്യുട്ടി ഡയരക്ടര്‍ സതീഷന്‍ തിരിച്ചെത്തിയ ശേഷം കാഞ്ഞങ്ങാടെത്തി ഹോസ്ദുര്‍ഗ് കടപ്പുറത്തെ മല്‍സ്യ ത്തൊഴിലാളികളു ടെ ജഡം കരയ് ക്കെത്തിച്ചത് മുതലുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടായിരുന്നെങ്കിലും ഫിഷറീസിന്റെ ജില്ലാ ചുമതയിലുള്ള ഡെപ്യുട്ടി ഡയറക്ടര്‍ കാഞ്ഞങ്ങാട്ടെക്ക് തിരിഞ്ഞു നോക്കിയില്ല. ഇത് ഗുരുതരമായ കൃത്യവി ലോപമായിട്ടാണ് സര്‍ക്കാര്‍ കണകാക്കിയിരിക്കുന്നത്.
2017 ഏപ്രില്‍ മാസത്തിലാണ് തിരുവനന്തപുരം സ്വദേശിയായ അനില്‍കുമാര്‍ ഫിഷറീസ് ഡെപ്യുട്ടി ഡയരക്ടറായി ജില്ലയില്‍ ചുമതലയേറ്റത്. അന്ന് മുതല്‍ ഇ ദ്ദേഹം ലീവായിരുന്നു. കഴിഞ്ഞ എട്ട് മാസത്തിനിടയില്‍ നാലു മാസത്തിന് താഴെ മാത്രമാണ് ഇയാള്‍ ജോലിക്ക് ഹാജരായിരുന്നത്. വല്ല പ്പോഴും ഓഫിസി ലെത്തി ഒപ്പിട്ട് മുങ്ങലാണ് ഇയാളുടെ സ്ഥിരം പരിപാടി. ഡെപ്യുട്ടി ഡയറക്ടറുടെ ഇത്തരത്തിലുള്ള നടപടിയില്‍ പ്രതിഷേധിച്ച് ഒരു മാസം മുമ്പ് മല്‍സ്യ ത്തൊഴിലാളികള്‍ ഓഫിസ് ഉപ രോധിച്ചിരുന്നു.മല്‍സ്യ ത്തൊഴിലാളികള്‍ ഓഫിസ് ഉപ രോധിച്ചതിനെ തുടര്‍ന്ന് പൊലിസായിരുന്നു ഇയാളെ രക്ഷിച്ചിരുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ