ബുധനാഴ്‌ച, ഡിസംബർ 06, 2017
കാഞ്ഞങ്ങാട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ പോകാന്‍ പറ്റാതെ വന്നതോടെ തീരദേശ മേഖല കടുത്ത പട്ടിണിയിലേക്ക് നീങ്ങുകയാണ്. തീരദേശ മേഖലയ്ക്കായി ഈ സമയത്ത് സര്‍ക്കാര്‍ ഒരു തരത്തിലും സഹായങ്ങള്‍ നല്‍കാത്തതും മല്‍സ്യബന്ധന ത്തൊഴിലാളികളുടെ നില തീര്‍ത്തും പരുങ്ങലിലാക്കിയിരിക്കുകയാണ്. തീരദേശ മേഖലയില്‍ മിക്കവാറും തൊഴിലാളികള്‍ അന്നന്നത്തെ അന്നത്തിനായി പണം തേടി കടലില്‍ ഇറങ്ങുന്നവരാണ്. ചെറുവള്ളങ്ങളിലും പരമ്പാരഗത വളളങ്ങളിലും കടലില്‍ ഇറങ്ങി മല്‍സ്യബന്ധനം നടത്തിയാണ് ഇവര്‍ ഉപജീവനം നടത്തുന്നത്. കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ഒരാഴ്ച യോളമായി കടലില്‍ ഇറങ്ങാത്തതിനെ തുടര്‍ന്ന് ഇവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്.
വള്ളങ്ങലും ബോട്ടുകളും കടലില്‍ ഇറങ്ങാതായതോടെ നേരത്തെ കടലില്‍പ്പോയ ലെയ്‌ലാന്റ് ബോട്ടുകള്‍ മാത്രമാണ്  ഇപ്പോള്‍ തിരിച്ച് വന്ന് കൊണ്ടിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് മുമ്പ് പുറം കടലില്‍ ലെയ്‌ലാന്റ് ബോട്ടുകളില്‍ എത്തുന്ന മല്‍സ്യമാണ് ഇപ്പോള്‍ മല്‍സ്യചന്തകളില്‍ ലഭിക്കുന്നത്.
പരമ്പാരഗത മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങാതായതോടെ മല്‍സ്യ ലഭ്യതയും കുറഞ്ഞിട്ടുണ്ട്. ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ ആകെ ചെയ്തിരിക്കുന്നത് റേഷന്‍ അനുവദിച്ചുള്ള ഉത്തരവായിരുന്നുവെങ്കിലും തീരദേശ മേഖലയില്‍ മല്‍സ്യ ത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ ലഭ്യമായിട്ടില്ല. സൗജന്യ റേഷന്‍ കടയില്‍ എത്തിയിട്ടുണ്ടെങ്കിലും ഉത്തരവ് ലഭിക്കാത്തതാണ് വിതരണത്തിന് തടസമായി നില്‍ക്കുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ