വ്യാഴാഴ്‌ച, ഡിസംബർ 07, 2017
മുംബൈ: രാജ്യാന്തര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡുകള്‍ തകര്‍ക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലി ട്വിറ്ററിലെ ജനപ്രീതിയിലും സച്ചിനെ പിന്തള്ളുന്നു.
2017-ലെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ വളര്‍ച്ചാ കണക്കിലാണ്‌ കോഹ്ലി മുന്നിലെത്തിയത്‌. ഈ വര്‍ഷം സച്ചിന്റെ ഫോളോവേഴ്‌സിന്റെ എണ്ണത്തിലുള്ള വളര്‍ച്ച 56 ശതമാനമാണെങ്കില്‍, കോലിയുടേത്‌ 61 ശതമാനമാണ്‌. എന്നാല്‍ ആകെ ഫോളോവേസിന്റെ എണ്ണത്തില്‍ മുന്നില്‍ സച്ചിനാണ്‌. 21.8 മില്യണ്‍ ഫോളോവേഴ്‌സുള്ള സച്ചിന്‍ എട്ടാം സ്‌ഥാനത്തും 20.8 മില്യണ്‍ ഫോളോവേഴ്‌സുള്ള കോഹ്ലി പത്താം സ്‌ഥാനത്തുമാണ്‌. ഇപ്പോഴത്തെ വളര്‍ച്ച തുടരുകയാണെങ്കില്‍ അധികംവൈകാതെ കോഹ്ലി ഇക്കാര്യത്തിലും സച്ചിനെ മറികടക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ