ഷിംല: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ചടങ്ങിലേക്ക് കയറ്റി വിടാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വനിതാ എം.എല്‍.എ പോലീസുകാരിയെ തല്ലി. അടി കൊണ്ട വനിതാ പോലീസ് ഒട്ടും വൈകാതെ തിരിച്ചടി നല്‍കുകയും ചെയ്തു. ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ അനന്തരവളും കോണ്‍ഗ്രസ് നിയമസഭാംഗവുമായ ആശാ കുമാരിയാണ് പോലീസുകാരിയെ തല്ലിയത്.
വനിതാ പോലീസും എം.എല്‍.എയും തമ്മിലടിച്ചതിന്റെ വീഡിയോ എഎന്‍ഐ പുറത്തുവിട്ടു. രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് എം.എല്‍.എ എത്തിയത്. എന്നാല്‍ അതീവ സുരക്ഷയുള്ള യോഗത്തിലേക്ക് ആരെയും കടത്തി വിടില്ലെന്ന് പോലീസുകാരി വ്യക്തമാക്കി. ഇതാണ് തര്‍ക്കത്തിലും അടിയിലും കലാശിച്ചത്.
ആശാകുമാരി എന്ന എംഎല്‍എയാണ് പോലീസുകാരിയുടെ മുഖത്ത് അടിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി അവര്‍ തിരിച്ചടിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസുകാരിയോട് താന്‍ മാപ്പ് പറഞ്ഞതായി എം.എല്‍.എ വ്യക്തമാക്കി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ