തിങ്കളാഴ്‌ച, ജനുവരി 01, 2018
കൊച്ചി: പ്രിയ ടീമി​​​​​​​​​​െൻറ വിജയത്തോടൊപ്പം പുതുവർഷം ആഘോഷിക്കാനിരുന്നതായിരുന്നു കൊച്ചിയിലെ ജവഹർലാൽ നെഹ്​റു സ്​റ്റേഡിയത്തിൽ​ തിങ്ങി നിറഞ്ഞ ബ്ലാസ്​റ്റേഴ്​സ്​ആരാധകർ. എന്നാൽ ആരാധകരെ നിരാശക്കടലിലാക്കി വൈരികളായ ബംഗളൂരു എഫ്​.എസിക്കെതിരെ ബ്ലാസ്​​റ്റേഴ്​സിന്​ തോൽവി. നാട്ടിൽ തോൽവിയറിയാതെ മുന്നേറിക്കൊണ്ടിരുന്ന ബ്ലാസ്​റ്റേഴ്​സിനെ 3 - 1നാണ്​ നീലപ്പട തകർത്തത്​. വാക്പോരിലൂടെ ശത്രുസ്​ഥാനത്ത്​ പ്രതിഷ്​ഠിച്ച ബംഗളൂരു എഫ്​.സിയെ നാട്ടിൽ പരാജയപ്പെടുത്തുക എന്ന ബ്ലാസ്​റ്റേഴ്​സ്​ ആരാധകരുടെ ആഗ്രഹങ്ങളെ തച്ചുടച്ചായിരുന്നു നാണം കെട്ട തോൽവി.
ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ബോക്​സിൽ സന്തേഷ്​ ജിങ്കൻ വീണ്ടും വില്ലനാ​യതോടെ ലഭിച്ച പെനാൽട്ടിയിലൂടെ ബംഗളൂരു മുന്നിലെത്തി. നായകൻ ചേത്രി പെനാൽട്ടി പോസ്​റ്റിലെത്തിച്ച​്​ കളി ബംഗളൂരുവി​​​​​​​​​​െൻറ വരുതിയിലാക്കി. 92ാം മിനിറ്റിൽ വെനിസ്വേലൻ താരം മികുവി​​​​​​​​​​െൻറ ഗോളും കൂടിയായതോടെ ബംഗളൂരു വിജയമുറപ്പിച്ചു. ഇവിടം കൊണ്ടും അവസാനിപ്പിക്കാതെ​ അധിക സമയത്തിൽ മികു​ മൂന്നാമത്തെ ഗോൾ കൂടി അടിച്ച്​ ബ്ലാസ്​റ്റേഴ്​സി​​​​​​​​െൻറ പരാജയം സമ്പൂർണ്ണമാക്കി. ഇഞ്ച്വറി ടൈമിൽ ക​േ​റജ്​ പെകുസ​​​​​​​​​​െൻറ ആശ്വാസ​ ഗോളാണ്​ ബ്ലാസ്​റ്റേഴ്​സി​​​​​​​​െൻറ പരാജയ ഭാരം കുറച്ചത്​.
കളി തുടങ്ങും മു​േമ്പ ആരാധകരെ ഞെട്ടിച്ച്​ കൊണ്ടായിരുന്നു​ ആദ്യ ഇലവ​​​​​െൻറ പ്രഖ്യാപനം. സികെ വിനീതും റിനോ ആ​േൻറായും ബെർബയുമില്ലാത്ത ബ്ലാസ്​റ്റേഴ്​സായിരുന്നു ഹോം ഗ്രൗണ്ടിൽ ഇന്നിറങ്ങിയത്​.​ ഇരു ടീമുകളും ആക്രമിച്ച്​ കളിക്കാനായിരുന്നു ആദ്യ പകുതിയിൽ ​ശ്രമിച്ചതെങ്കിലും കൂടുതൽ മികച്ച മുന്നേറ്റങ്ങൾ ബംഗളൂരുവി​​​​​െൻറതായിരുന്നു. പതിനാലാം മിനിറ്റിൽ ബംഗളൂരു താരവുമായി കൂട്ടിയിടിച്ച്​ ഹ്യൂമേട്ടെ​​​​​െൻറ തലമുറിഞ്ഞ്​ ചോര വന്ന കാഴ്​ച ആശങ്ക സൃഷ്​ടിച്ചെങ്കിലും തലയിൽ മഞ്ഞക്കെട്ടും കെട്ടി ഹ്യൂം തിരിച്ചെത്തിയത്​ ആഘോഷമാക്കി ആരാധകർ.

 27ാം മിനിറ്റിൽ മാർക്​ സിഫിനിയോസ്​ മികച്ച ഒരു അവസരം നഷ്​ടപ്പെടുത്തി. 42ാം മിനിറ്റിൽ ബ്ലാസ്​റ്റേഴ്​സ്​ ആരാധകരുടെ ചങ്ക്​ തകർത്ത ഗോൾ ബംഗളൂരു അടിച്ചിരുന്നു.  ഒരു കോർണർ​ ബംഗളൂരുവി​​​​െൻറ സുഭാഷിശ്​ ​ഹെഡറിലൂടെ കേരളത്തി​​​​െൻറ ഗോൾ വലയിലേക്ക്​ എത്തിച്ചെങ്കിലും റഫറി ഫൗൾ വിസിൽ മുഴക്കിയതോടെയാണ്​ ആരാധകരുടെ ശ്വാസം വീണത്​.  ഗോളടിക്കാത്ത ആദ്യ പകുതിയിൽ പുതിയ ​ഗോളി സുഭാഷിഷ്​ റോയ്​ചൗധരിയ​ുടെ പ്രകടനമായിരുന്നു ബ്ലാസ്​റ്റേഴ്​സ് ആ​രാധകരെ ആവേശത്തിലാക്കിയത്​.  മികച്ച സേവുകളിലൂടെ ബംഗളൂരുവി​​​​​െൻറ  അപകടകരമായിരുന്ന പല ​ഷോട്ടുകളും ചൗധരി തടഞ്ഞിട്ടു. 37ാം മിനിറ്റിലെ ഗോൾ പോകുമെന്ന്​ തോന്നിച്ച ചേത്രിയുടെ കൂറ്റൻ ഷോട്ട്​ കഷ്​ടിച്ചാണ്​ ചൗധരി പിടിച്ചത്​. കളിയിലാകെ ബംഗളൂരുവി​​​​െൻറ ആറ്​ ഗോളടി ശ്രമങ്ങൾ ചൗധരി തട്ടിയകറ്റി.
സുനിൽ ചേത്രിയും മികുവുമായിരുന്നു നീലപ്പടയുടെ തുറുപ്പ്​ ചിട്ടുകൾ. ഇരുവരും പലതവണ കേരളത്തി​​​​​െൻറ പ്രതിരോധനിരക്ക്​ പണിയുണ്ടാക്കി. 50ാം മിനിറ്റിൽ ചേത്രി വീണ്ടും കേരള ഗോൾവല ലക്ഷ്യമാക്കി പന്ത്​ പായി​ച്ചെങ്കിലു​ം ഗോളി സുഭാഷിശ്​ ഒരിക്കൽകൂടി രക്ഷകനായി. എന്നാൽ കൃത്യം 10 മിനിറ്റിന്​ ശേഷം ജിങ്കൻ നൽകിയ പെനാൽട്ടിയിലൂടെ ചേത്രി തന്നെ ബ്ലാസ്​റ്റേഴ്​സി​​​​െൻറ വല കുലുക്കി. ചേത്രിയുടെ മുന്നേറ്റം തടയാൻ ശ്രമിച്ചതായിരുന്നു ജിങ്കൻ, പക്ഷെ ബോൾ കൈയിൽ തട്ടി റഫറി പെനാൽട്ടി വിധിക്കുകയായിരുന്നു. ചെന്നൈക്കെതിരായ കഴിഞ്ഞ മൽസരത്തിലും ജിങ്ക​​​​​െൻറ കൈ​ തട്ടി കേരളം പെനാൽട്ടി വഴങ്ങിയിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ