തിങ്കളാഴ്‌ച, ജനുവരി 01, 2018
തിരുവനന്തപുരം: പുതുവര്‍ഷ ആഘോഷത്തെ ചൊല്ലി തര്‍ക്കത്തിനിടെ തിരുവനന്തപുരം ബാലരാമപുരത്ത് ഒരാള്‍ വെട്ടേറ്റു മരിച്ചു. മാറനല്ലൂര്‍ സ്വദേശി അരുണ്‍ ജിത്ത് ആണ് കൊല്ലപ്പെട്ടത്. ശാന്തിപുരം കോളനിയില്‍ ആണ് സംഘര്‍ഷമുണ്ടായത്.
നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട അരുണ്‍ ജിത്ത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ ഇയാളുടെ സുഹൃത്ത് വണ്ടന്നൂര്‍ സ്വദേശി അനീഷിനെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ