വ്യാഴാഴ്‌ച, ജനുവരി 25, 2018
ന്യൂഡൽഹി: കോൺഗ്രസ് ബന്ധവുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ തർക്കം രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ എതിർ ചേരിക്കെതിരെ ആഞ്ഞടിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. താൻ കോൺഗ്രസ് അനുകൂലിയാണെന്ന് പറയുന്നുവെങ്കിൽ മറ്റുള്ളവർ ബി.ജെ.പി അനുകൂലികളാണെന്ന് പ്രത്യാരോപണം നടത്താൻ തനിക്കും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം എതിർ ചേരിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.

എന്നാൽ താൻ കോൺഗ്രസ് അനുകൂലിയോ, ബി.ജെ.പി അനുകൂലിയോ അല്ലെന്നും ഇന്ത്യ‌യ്‌ക്കും ഇന്ത്യക്കാർക്കും വേണ്ടി വാദിക്കുന്ന ആളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാഹചര്യം വിലയിരുത്തി മാറാൻ സാധിക്കാത്തവർ മാർക്‌സിസ്‌റ്റ് അല്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. കോൺഗ്രസ് ധാരണയെ സംബന്ധിച്ച തന്റെ നിലപാടിന് ഭൂരിപക്ഷ പിന്തുണ ലഭിക്കാത്തതിനെ തുടർന്ന് ജനറൽ സെക്രട്ടറി പദവി ഒഴിയാം എന്ന് പി.ബിയേയും കേന്ദ്രകമ്മിറ്റിയേയും അറിയിച്ചിരുന്നെങ്കിലും പി.ബി ഒറ്റക്കെട്ടായി തന്നോട് തുടരാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ