വ്യാഴാഴ്‌ച, ജനുവരി 25, 2018
കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട ഡച്ച് താരം മാര്‍ക്ക് സിഫ്‌നിയോസിന് പകരക്കാരനായി എത്തുന്നത് ബ്രസീല്‍ താരമല്ല. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഐസ്ലന്‍ഡ് താരം ഗുഡ്ജോണ്‍ ബാല്‍ഡ്‌വിന്‍സണുമായി ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 

ഐസ്‌ലാന്റ് പെപ്‌സി ലീഗില്‍ അരങ്ങേറ്റം കുറിച്ച താരവുമായി ലോണ്‍ അടിസ്ഥാനത്തിലുള്ള കരാറിനാണ് ബ്ലാസ്‌റ്റേഴ്‌സ് ഒരുങ്ങുന്നത്. ഐഎസ്എല്‍ സീസണ്‍ അവസാനിക്കുന്നത് വരെ ബ്ലാസ്‌റ്റേഴ്‌സില്‍ തുടരാനുള്ള കരാറിനാണ് മാനേജ്‌മെന്റ് നീക്കം. മുന്നേറ്റ നിരയില്‍ ഇയാന്‍ ഹ്യൂമിന് ഒത്ത കൂട്ടാകും ഗുഡ്‌ജോണെന്നാണ് വിലയിരുത്തലുകള്‍.
പെപ്‌സി ലീഗില്‍ മിന്നുന്ന ഫോമിലുള്ള 31 കാരനായ ഗുഡ്‌ജോണ്‍ ഇതുവരെ 19 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകള്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്. അതേസമയം, നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന് പുതിയ സ്‌ട്രൈക്കറുടെ വരവ് എങ്ങിനെ ഗുണം ചെയ്യുമെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. പരിശീലകന്‍ ഡേവിഡ് ജെയിംസാണ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് താരങ്ങളെയെത്തിക്കാന്‍ കരുക്കള്‍ നീക്കുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ