കാഞ്ഞങ്ങാട്: മാണിക്കോത്ത് ഖാസി ഹസൈനാർ വലിലുള്ളാഹിയുടെ പേരിൽ ഫെബ്രുവരി 13 മുതൽ 19 വരെ സംഘടിപ്പിക്കുന്ന മാണിക്കോത്ത് മഖാം ഉറൂസിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. മാണിക്കോത്ത് ജുമാ മസ്ജിദ് ഇമാം മുഹ്യദ്ധീൻ അസ്ഹരിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ജമാഅത്ത് പ്രസിഡന്റ് മുബാറക് ഹസൈനാർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഉറൂസ് കമ്മിറ്റി കൺവീനർ സന മാണിക്കോത്ത് സ്വാഗതം പറഞ്ഞു.
കമ്മിറ്റി ചെയർമാൻ മാണിക്കോത്ത് മുഹമ്മദ് ഹാജി, ജമാഅത്ത് സെക്രട്ടറി കൂളിക്കാട് കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, വൈസ് പ്രസിഡന്റ് മാട്ടുമ്മൽ കുഞ്ഞഹ്മദ് ഹാജി, ബാടോത്ത് അബ്ദുൽ റഹ്മാൻ ഹാജി, അബ്ദുൽ ഖാദർ പാലക്കി, കരീം കൊളവയൽ, മീത്തൽ പുര മുഹമ്മദ് കുഞ്ഞി ഹാജി, സൺ ലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജി, മുട്ടുന്തല മുഹമ്മദ് കുഞ്ഞി ഹാജി, ടി എ മൊയ്തു ഹാജി, മജീദ് കൊവ്വൽ, ഷാഹുൽ കൊത്തിക്കാൽ, ഹസൈനാർ മൗലവി, കരീം മൈത്രി തുടങ്ങിയവർ സംബന്ധിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ