ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദയെ അറസ്റ്റ് ചെയ്ത് ബുധനാഴ്ച ഹാജാരാക്കുവാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നതെല്ലാം നുണയാണെന്നും തെറ്റിധരിപ്പിക്കുന്ന പ്രസ്ഥാവനകള്‍ തിരുത്താത്തതിനാല്‍ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിക്കുമെന്ന് ജസ്റ്റീസ് ആര്‍. മഹാദേവന്‍ മുന്നറിയിപ്പ് നല്‍കി.
കോടതി നടപടികള്‍ റെക്കോഡ് ചെയ്ത നിത്യാനന്ദയുടെ അനുയായിയുടെ ഫോണ്‍ കോടതി പിടിച്ചുവച്ചിട്ടുണ്ട്. കോടതി കളിസ്ഥലമല്ലെന്നും നടപടികള്‍ ചിത്രീകരിക്കാന്‍ ആരും അധികാരപ്പെടുത്തിയിട്ടില്ലെന്നും കോടതി ശാസിച്ചു. ചിത്രീകരിച്ച ദൃശ്യങ്ങള്‍ ആര്‍ക്കാണ് അയച്ചുകൊടുത്തതെന്ന് കണ്ടെത്തുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നൂറിലേറെ പരാതികളാണ് ആശ്രമത്തിന് എതിരെ കെട്ടിക്കിടക്കുന്നതെന്നും ഓര്‍ക്കണമെന്നും കോടതി പറഞ്ഞു.
നേരത്തെ, നിത്യാനന്ദ മധുരയിലെ ആശ്രമധിപതിയാണെന്നാണ് കോടതിയെ തെറ്റിധരിപ്പിച്ചത്. ഇതിനെതിരെ എം. ജഗദലപ്രതാപന്‍ എന്നയാള്‍ മധുര ആശ്രമത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജ്ജി സമര്‍പ്പിച്ചിരുന്നു. ഈ സമയങ്ങളില്‍ നിത്യാനന്ദ നല്‍കിയിരുന്ന ഹര്‍ജ്ജികളെല്ലാം തെറ്റായ വിവരങ്ങളാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതു തിരുത്തണമെന്ന നിര്‍ദ്ദേശമാണ് നിത്യാനന്ദ തുടര്‍ച്ചയായി തള്ളിയത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ