ഞായറാഴ്‌ച, ഫെബ്രുവരി 18, 2018
കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ്​ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപ്രതികൾ കൂടി പൊലീസ്​ കസ്​റ്റഡിയിലായതായി സൂചന. സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്ന ഒരാളും തില്ല​ങ്കരിയിൽ ബി.​െജ.പി പ്രവർത്തകനെ കഴുത്തറുത്ത്​ കൊന്ന കേസിലെ ചിലരും ഷു​ൈഹബ്​ വധവുമായി ബന്ധപ്പെട്ട്​ പൊലീസ്​ പിടിയിലുണ്ടെന്നാണ്​ വിവരം. 
ഇന്നലെ ആറുപേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്ത്​ ചോദ്യം​ ചെയ്​തിരുന്നു. കസ്​റ്റഡിയിലുള്ള രണ്ടുപേർ സി.പി.എം പ്രവർത്തകരാണ്​. ​േകസിൽ ഇന്ന്​ അറസ്​റ്റ്​ ഉണ്ടാ​േയക്കും. കൃത്യത്തിൽ പ​െങ്കടുത്തവർ ആ​െ​രാക്കെയാണെന്ന്​​ തിരിച്ചറിഞ്ഞുവെന്നും ഒളിവിലുള്ള പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും​ പൊലീസ്​ വൃത്തങ്ങൾ  വെളിപ്പെടുത്തി. 
പേരാവൂർ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വനമേഖലകളായ  മുഴക്കുന്ന്​ മുടക്കോഴി മലയിലും തില്ലങ്കേരി മേഖലയിലെ മച്ചൂർ മലയിലും പൊലീസ്​ തിരച്ചിൽ നടത്തിയിരുന്നു. െകാലപാതകം നടന്ന്​ ആറുദിവസമായിട്ടും പ്രതികളെ പിടികൂടാത്തതിൽ പൊലീസിനും സർക്കാറിനുമെതിരെ പൊതുവികാരമുണ്ട്​. കെ.സുധാകര​​‍​​െൻറ 48  മണിക്കൂർ നിരാഹാരസമരം തിങ്കളാഴ്​ച ആരംഭിക്കാനിരിക്കെ,പൊലീസ്​ കടുത്ത സമ്മർദത്തിലാണ്​. ആവശ്യമെങ്കിൽ സംസ്​ഥാനത്തിന്​ പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന്​ ​െപാലീസ്​ പറഞ്ഞു. 
മട്ടന്നൂർ-കണ്ണൂര്‍ റോഡില്‍ വാഴാന്തോടിലെ ഒരു സ്ഥാപനത്തിലെ സി.സി.ടി.വി കാമറയിൽനിന്ന്​  പ്രതികളെന്ന്​ സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്​. കണ്ണൂര്‍ ഭാഗത്തുനിന്നു വന്ന കാര്‍ നിര്‍ത്തി അതിലുണ്ടായിരുന്നവര്‍ മറ്റൊരു കാറില്‍ കയറുന്ന ദൃശ്യമാണിത്. ഇവരെ കണ്ടെത്തുന്നതിന്​ അന്വേഷണം  ഊര്‍ജിതമാക്കിയിട്ടുണ്ട്.  മേഖലയിലെ വിവിധ ​ഇടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ​ പൊലീസ്​ പരിശോധിച്ചു​വരുകയാണ്​.  

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ