ഞായറാഴ്‌ച, ഫെബ്രുവരി 18, 2018
കൊല്ലം: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വധം ഒറ്റപ്പെട്ട സംഭവമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഷുഹൈബിന്റെ വധം അപലപനീയമാണെന്നും അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു സഹായവും പാര്‍ട്ടിയില്‍നിന്ന് ലഭിക്കില്ലെന്നും കോടിയേരി പറഞ്ഞു.
ഈ സംഭവത്തെ ഉയര്‍ത്തിക്കാട്ടി സി.പി.ഐ.എം കൊലപാതക പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത് ബി.ജെ.പിയെ സഹായിക്കനാണെന്നും കോടിയേരി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസിനെയും കെ.എസ്.യുവിനെയും ഇളക്കിവിട്ട് നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. 577 സി.പി.ഐ.എം പ്രവര്‍ത്തകരാണ് കേരളത്തില്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുള്ളതെന്നും കോടിയേരി പറഞ്ഞു.
ഓച്ചിറയില്‍ സംഘടിപ്പിച്ച എന്‍. ശ്രീധരന്‍ അനുസ്മരണവും സംസ്ഥാന സമ്മേളന ദീപശിഖ പ്രയാണത്തിന്റെ വരവേല്‍പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.
ഷുഹൈബ് വധത്തില്‍ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് കരുതുന്ന ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികളെ പിടികൂടാന്‍ കഴിയാത്തതിന്റെ പേരില്‍ പൊലീസിനെതിരെ ഷുഹൈബിന്റെ പിതാവ് മുഹമ്മദ് രംഗത്തെത്തിയിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ