വെള്ളിയാഴ്‌ച, ഫെബ്രുവരി 02, 2018
അജാനൂർ; കാന്തപുരം ഏ. പി അബൂബക്കർ മുസ്ലിയാർ ഫിബ്രവരി 2 ന് വെള്ളിയാഴ്ച ചിത്താരിയിലെത്തും. ഖിർആൻ 2018 ന്റെ ഭാഗമായി കൻസുൽ ഉലമ ചിത്താരി ഹംസ
മുസ്ലിയാർക്ക് ചിത്താരിയുടെ ആദരം ചടങ്ങിന് നേതൃത്വം നൽകാനാണ് കാന്തപുരം എത്തുന്നത്. വൈകുന്നേരം 4 മണിക്ക് സൗത്ത് ചിത്താരിപി.ഏ ഉസ്താദ് നഗറിലാണ് പരിപാടി. ചടങ്ങിൽ മാണിക്കോത്ത് ഏ. പി അബ്ദുല്ല മുസ്ലിയാർ ആദ്ധ്യക്ഷം വഹിക്കും. ഇബ്രാഹിം മുസ്ലിയാർ ബേക്കൽ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ
ഇസ്മയിൽ ചിത്താരി സ്വാഗതം പറയും. നിരവധി പേർ അനുമോദന പ്രസംഗം നടത്തും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ