കറാച്ചി: പാകിസ്താനിൽ മന്ത്രിയെയും ഭാര്യയെയും മരിച്ചനിലയിൽ കണ്ടെത്തി. സിന്ധ് പ്രവിശ്യയിലെ പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ് മന്ത്രിയായ മിർ ഹസാർ ഖാൻ ബിജാരണിയെയും(71) ഭാര്യ ഫാരിഹ റസാക്കിനെയുമാണ് സ്വവസതിയിൽ മരിച്ചനിലയിൽ കണ്ടത്. പാകിസ്താൻ പീപ്ൾസ് പാർട്ടി അംഗമാണ് ഇദ്ദേഹം.
മുൻ എം.പിയും പത്രപ്രവർത്തകയുമാണ് ഫാരിഹ. ഇവരുടെ മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കൊലപാതകമാണെന്നാണ് കരുതുന്നത്. മൃതദേഹം വെടിയേറ്റ നിലയിലായിരുന്നുവെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. വിവരമറിഞ്ഞശേഷം സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷായും മുതിർന്ന മന്ത്രിമാരും ബജാരണിയുടെ വസതിയിലെത്തി.
വളരെ ലളിതമായ ജീവിതം നയിച്ചിരുന്ന ബജാരണി സർക്കാർ സുരക്ഷ സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നില്ലെന്ന് വിവരസാേങ്കതിക മന്ത്രി നസീർ ഷാ അറിയിച്ചു. കുറ്റക്കാരെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി തെളിവെടുത്തു. മരണത്തിൽ പാകിസ്താൻ പീപ്ൾസ് പാർട്ടി മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ