വെള്ളിയാഴ്‌ച, ഫെബ്രുവരി 09, 2018
കാഞ്ഞങ്ങാട്: പെരിയ ചെക്കിപ്പള്ളത്തെ സുബൈദയെ ശ്വാസം മുട്ടിച്ച് കൊന്ന് അഞ്ചരപ്പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ റിമാണ്ടില്‍ കഴിയുന്ന രണ്ട് പേരെ സാക്ഷികള്‍ തിരിച്ചറിഞ്ഞു.
പട്‌ള കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ ഖാദര്‍ (26), പട്‌ള കുതിരപ്പാടിയിലെ ബാവ അസീസ് (23) എന്നിവരാണ് തിരിച്ചറിഞ്ഞത്. കാഞ്ഞങ്ങാട് ജില്ലാ ജയിലിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) വിദ്യാധരന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ് നടന്നത്.
സുബൈദയുടെ വീടിന്റെ പരിസരത്ത് താമസിക്കുന്ന ആറ് സാക്ഷികളാണ് രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞത്. 18 പേര്‍ക്കിടയില്‍ രണ്ട് പേരെ നിര്‍ത്തിയാണ് പരേഡ് നടത്തിയത്.
രണ്ട് പേരെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഹരജി നല്‍കുമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. കേസിലെ മുഖ്യപ്രതി സുള്ള്യ അജ്ജാവര ഗുളുംബ ഹൗസിലെ അസീസ് (30), മാന്യയിലെ ഹര്‍ഷാദ് (30) എന്നിവര്‍ക്ക് വേണ്ടി കര്‍ണ്ണാടകയില്‍ തിരച്ചില്‍ തുടരുന്നു. അസീസ് നിരവധി കേസുകളിലെ പ്രതിയാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ