കാഞ്ഞങ്ങാട്: കലാ കായിക സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന ചിത്താരി വി പി റോഡ് യുണൈറ്റഡ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ഇരുപത്തി ഒന്നാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന ജില്ലാതല സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. അന്‍വര്‍ ഹസന്‍ എം കെ യുടെ അദ്ധ്യക്ഷതയില്‍ ഹോസ്ദുര്‍ഗ്ഗ് സി ഐ സുനില്‍ കുമാര്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി പി നസീമ ടീച്ചര്‍, ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ചെയര്‍പെഴ്സന്‍ ഖാലിദ് സി പാലക്കി, ക്ലബ്ബ് മുന്‍ പ്രസിഡന്റ് ദാമോദരന്‍, സി.പി.സുബൈര്‍, ബക്കര്‍ ഖാജ, ഷാനിദ് സി.എം, ഖലീല്‍ ബെസ്റ്റ് ഇന്ത്യ, ഹാരിസ് പാറമ്മല്‍, സുഹൈല്‍ കുട്ടന്‍വളപ്പില്‍, അഷ്കര്‍, സത്താര്‍, ഹാരിസ് മിലന്‍, ഹസൈനാര്‍, യാസര്‍ പാറമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു. ശാനിബ് സ്വാഗതവും സൈനുദ്ധീന്‍ കെ സി നന്ദിയും പറഞ്ഞു. ടൂര്‍ണമെന്റ് മാര്‍ച്ച് 10ന് സമാപിക്കും. ഉദ്ഘാടന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബി ടി ഗല്ലി കാഞ്ഞങ്ങാട്, ബ്രദേഴ്സ് അതിഞ്ഞാലിനെ പരാജയപ്പെടുത്തി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ