ബുധനാഴ്‌ച, മാർച്ച് 07, 2018
കണ്ണൂർ: ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിട്ട ഹൈകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഷുഹൈബിന്‍റെ പിതാവ് മുഹമ്മദ് പറഞ്ഞു. നീതി പീഠങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദിയുണ്ട്. ഗൂഢാലോചനയടക്കമുള്ള കാര്യങ്ങള്‍ പുറത്ത് വരണമെന്നും മുഹമ്മദ് പറഞ്ഞു. 
കോടതിയിലൂടെ ഉണ്ടായത് പടച്ചവന്‍റെ ഇടപെടലാണെന്ന് ഷുഹൈബിന്‍റെ സഹോദരി പറഞ്ഞു. ആരെയോ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചു. എന്നാല്‍ സത്യം മാത്രമേ എന്നും ജയിക്കൂവെന്നും ഷുഹൈബിന്‍റെ സഹോദരി പ്രതികരിച്ചു. 
സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് കോടതി ഉത്തരവ്. സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. അന്വേഷണം സുതാര്യവും സത്യസന്ധവും നീതിയുക്തവുമായിരിക്കണമെന്നും കോടതി വ്യക്തമാക്കി.  

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ