ബെംഗലൂരു: ബെംഗലൂരുവിൽ നടന്ന വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്ന് പേര്‍ മരിച്ചു. ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് വാഹനാപകടം ഉണ്ടായത്. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. തൃശ്ശൂർ മുളങ്കുന്നത്തുകാവ് സ്വദേശി വി. ഗോപിനാഥൻ നായരുടെ മകൾ ശ്രുതി ഗോപിനാഥ് (24), ആന്ധ്രസ്വദേശിനി അർഷിയ കുമാരി (24), ജാർഖണ്ഡ് സ്വദേശിനി ഹർഷ ശ്രീവാസ്തവ് (24) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
0 Comments