കുട്ടിക്കാലം മുതല്‍ കോടിപതികളാകുന്നത് വരെ ഒരുമിച്ച്: ഒറ്റ ടിക്കറ്റ് കൊണ്ട് ജീവിതം മാറിയ രണ്ട് മലയാളി യുവാക്കളുടെ സൗഹൃദത്തിന്റെ കഥ

കുട്ടിക്കാലം മുതല്‍ കോടിപതികളാകുന്നത് വരെ ഒരുമിച്ച്: ഒറ്റ ടിക്കറ്റ് കൊണ്ട് ജീവിതം മാറിയ രണ്ട് മലയാളി യുവാക്കളുടെ സൗഹൃദത്തിന്റെ കഥ

ദുബായ്:അയല്‍ക്കാരും, സുഹൃത്തുക്കളുമായ മലയാളി യുവാക്കളെ അന്യനാട്ടില്‍ ഭാഗ്യം കടാക്ഷിച്ചത് ഒരേ ടിക്കറ്റിലൂടെ. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലെ 10 ലക്ഷം ഡോളര്‍റാണ് (ഏകദേശം 6.5 കോടി രൂപ) തൃശൂര്‍ ഇരങ്ങാലക്കുട സ്വദേശികളായ പിന്റോ പോള്‍ തൊമ്മാനയ്ക്കും, ഫ്രാന്‍സിസ് സെബാസ്റ്റ്യനും ഒരേ സമയം അടിച്ചത്. ബാല്യകാല സുഹൃത്തുക്കളായ ഇരുവരും പഠിച്ചതും ഒരേ സ്‌കൂളില്‍ തന്നെ.


ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ കോണ്‍കോഴ്‌സ് എയില്‍ ഇന്നലെ രാവിലെയായിരുന്നു നറുക്കെടുപ്പ്. 12 വര്‍ഷം മുന്‍പ് യുഎഇയില്‍ എത്തിയ പിന്റോ ഷാര്‍ജയില്‍ കാര്‍ വര്‍ക് ഷോപ് ജീവനക്കാരനാണ്. ഭാര്യയും രണ്ടുകുട്ടികളുമുണ്ട്. ഭാഗ്യം സമ്മാനിച്ച 268 സീരീസിലെ 2465-ാം നമ്പര്‍ ടിക്കറ്റ് പിന്റോയാണ് എടുത്തത്. ഇതിനായി പിന്റോയും ഫ്രാന്‍സിസും 500 ദിര്‍ഹം വീതമിട്ടു. രാവിലെ ഡ്യൂട്ടിഫ്രീയില്‍ നിന്നു വിളിയെത്തിയപ്പോള്‍ ആരോ പറ്റിക്കുകയാണെന്നാണു കരുതിയതെന്നു പിന്റോ പറഞ്ഞു. അവര്‍ വിശദമായി കാര്യങ്ങള്‍ ധരിപ്പിച്ചപ്പോള്‍ ബോധ്യമായി. ഡ്യൂട്ടീ ഫ്രീ സൈറ്റിലും ഉണ്ടായിരുന്നു. ഇതിനു മുന്‍പ് രണ്ടു തവണ ടിക്കറ്റ് എടുത്തെങ്കിലും ഭാഗ്യം കനിഞ്ഞില്ല. ഭാര്യയും രണ്ടു പെണ്‍കുട്ടികളുമുണ്ട്.


പത്തുവര്‍ഷം മുന്‍പ് യുഎഇയില്‍ എത്തിയ ഫ്രാന്‍സിസ് നിസാന്‍ ഓട്ടമൊബീലില്‍ ജീവനക്കാരനാണ്. ഭാര്യയും ഒരുകുട്ടിയുമുണ്ട്. . സമ്മാന തുക ഇരുവരും ഒരേ പോലെ വീതിച്ചെടുക്കും. കോടിപതികളായെങ്കിലും ഭാഗ്യം തേടിയെത്തിയ യുഎഇ വിടാന്‍ രണ്ട് ആള്‍ക്കും ഉദ്ദേശമില്ല.

Post a Comment

0 Comments