യാത്രക്കാരിക്ക് മുന്നിൽ സ്വയംഭോഗം ചെയ്ത ടാക്സി ഡ്രൈവർ അറസ്റ്റിൽ
Wednesday, April 18, 2018
ന്യൂഡൽഹി: യാത്രക്കാരിയെ അപമാനിച്ച സംഭവത്തിൽ ടാക്സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. യാത്രക്കിടെ ഡ്രൈവർ യുവതിക്ക് മുന്നിൽവെച്ച് സ്വയംഭോഗം ചെയ്തുവെന്നാണ് പരാതി. കാറിൽ കയറിയ ഉടൻ ഡ്രൈവർ സ്വയംഭോഗം ചെയ്യാൻ തുടങ്ങിയെന്ന് യുവതിയുടെ പരാതിയിൽ ആരോപിക്കുന്നു. ഇതേ തുടർന്ന് കാർ നിർത്താൻ യുവതി ആവശ്യപ്പെട്ടു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഏപ്രിൽ 15നാണ് സംഭവം നടന്നത്.
0 Comments