കാസർകോട്: വ്യവസായിയും മതസാമൂഹ്യ ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവുമായിരുന്നഖ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് നിര്യാതനായി. ചൊവ്വാഴ്ച വൈകിട്ട് ദേളി സഅദിയ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.
എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട്, പ്രമുഖ വിദ്യാഭ്യാസ സമുച്ഛയമായ മലബാര്‍ ഇസ്ലാമിക് കോപ്ലക്സ് ട്രഷറര്‍, എസ്.എം.എഫ് ജില്ലാ വൈസ് പ്രസിഡണ്ട്, കീഴൂര്‍ സംയുക്ത ജമാഅത്ത് സീനിയര്‍ വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
0 Comments