അജാനൂർ : കാലിടറാത്ത കാൽനൂറ്റാണ്ട് എന്ന രാഷ്ട്രീയ പ്രമേയവുമായി രജത ജൂബിലി ആഘോഷിക്കുന്ന ഐ.എൻ.എൽ സ്ഥാപക ദിനത്തിൽ അജാനൂർ പഞ്ചായത്ത് കമ്മിറ്റി മധുരപലഹാരം വിതരണം ചെയ്‌തു. അജാനൂർ തെക്കേപ്പുറം നടന്ന പരിപാടിയിൽ വഴിയാത്രക്കാർക്കും, പ്രദേശവാസികൾക്കും ലഡു വിതരണം ചെയ്താണ് പ്രവർത്തകർ പാർട്ടിയുടെ ജന്മദിനം ആഘോഷിച്ചത്. അജാനൂർ പഞ്ചായത്ത് സെക്രട്ടറി കെ.സി. മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഐ.എൻ.എൽ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുത്തു. ഐ.എൻ.എൽ നേതാക്കളായ ഷഫീക് കൊവ്വൽപ്പള്ളി, റിയാസ് അമലടുക്കം, അബ്ദുൽ റഹ്മാൻ കൊളവയൽ, സി.എച്ച്. ഹസൈനാർ, പാറക്കട്ട കുഞ്ഞഹമ്മദ് ഹാജി, കെ.എം. മുഹമ്മദ്, ഗഫൂർ ബാവ, എ.കെ.അബ്ദുൽ ഖാദർ, സി.പി.ഇബ്രാഹിം, എൽ.കുഞ്ഞഹമ്മദ് ഹാജി, ഹാമിദ് മുക്കൂട്, ഇബ്രാഹിം .പി .എം , നജ്മുദ്ധീൻ കൊളവയൽ, എ.കെ. അബ്ദുൽ റഹിമാൻ, സലാം എം, ഹുസൈൻ.യു.വി, ശരീഫ് ചിത്താരി, ഖലീൽ പുഞ്ചാവി, കെ.സി.അബൂബക്കർ, ഫൈസൽ ചിത്താരി, ഷബീർ ബാവ നഗർ, നൗഷാദ് ബാവ നഗർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
0 Comments