ഇന്ത്യ പൂര്‍ണമായി ‘ക്യാഷ് ലെെസ് ഇക്കോണമി’യായി ഒരു കാലത്തും മാറില്ലെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. എന്‍ഡിഎ സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട നയങ്ങളിലൊന്നാണ് പണരഹിത സമ്പദ്വ്യവസ്ഥയെന്നത്. ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ) സംഘടിപ്പിച്ച ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം പറയുന്ന പണരഹിത സമ്പദ്വ്യവസ്ഥയെന്ന സ്വപ്നത്തെ ആര്‍എസ്എസ് തലവന്‍ തള്ളി പറഞ്ഞത്.
എത്ര വലിയ മാറ്റം സാങ്കേതിക രംഗത്ത് നടന്നാലും ഇന്ത്യ പൂര്‍ണമായി ക്യാഷ് ലെെസ് ഇക്കോണമിയായി മാറില്ല. ക്യാഷ് ലെെസ് ഇക്കോണമിയെന്നത് നല്ല ആശയമാണ്. പക്ഷേ അതിന്റെ ഗുണം പൂര്‍ണമായി നേടാന്‍ സാധിക്കില്ല. രാജ്യത്തിന് എപ്പോള്‍ വേണമെങ്കിലും ക്യാഷ് ലെെസ് ആയി മാറാം. പക്ഷേ പൂര്‍ണ്ണമായ തോതില്‍ അത് സാധ്യമല്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ പൂര്‍ണ്ണമായി ക്യാഷ്‌ലൈസ് മാറുമെന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഇതിനെ ആര്‍എസ്എസ് തലവന്‍ തന്നെ തളളി പറയുന്നത് ബിജെപി സര്‍ക്കാരിനു കടുത്ത ക്ഷീണമായി.
0 Comments