കാസ്ക് കല്ലിങ്കാൽ അഖിലേന്ത്യാ സൂപ്പർ സെവൻസിൽ ആദ്യ സെമി ഫൈനലിൽ ഇന്ന് യങ്ങ് ഹീറോസ് പൂച്ചക്കാട് - ഫാസ്ക്ക് കുണിയയുമായി ഏറ്റുമുട്ടും

കാസ്ക് കല്ലിങ്കാൽ അഖിലേന്ത്യാ സൂപ്പർ സെവൻസിൽ ആദ്യ സെമി ഫൈനലിൽ ഇന്ന് യങ്ങ് ഹീറോസ് പൂച്ചക്കാട് - ഫാസ്ക്ക് കുണിയയുമായി ഏറ്റുമുട്ടും

പള്ളിക്കര: കാസ്ക് കല്ലിങ്കാൽ ആതിഥേയമരുളുന്ന അഖിലേന്ത്യാ സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്നലെ നടന്ന അവസാന രണ്ടാം പാദ  മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് വിഗാൻസ് മോഗ്രാൽ പുത്തൂർ ഹിറ്റാച്ചി തൃക്കരിപ്പൂറിനെ തറപറ്റിച്ചു.
          രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ നിറ സാന്നിധ്യവും സോളാർ ഗ്രൂപ്പ് പാർട്ട്ണറുമായ സോളാർ കുഞ്ഞഹമ്മദ് ഹാജി, പള്ളിക്കര ഫാത്തിമ സൂപ്പർ മാർക്കറ്റ് എം ഡി മുഹമ്മദ് കുഞ്ഞി, പൊതുപ്രവർത്തകൻ സി കെ റഹ്മത്തുള്ള എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
        ഇന്ന് നടക്കുന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ ശക്തരായ യങ്ങ് ഹീറോസ് പൂച്ചക്കാടിന് വേണ്ടി മുസാഫിർ അൽ മദീന ചെർപ്രാശ്ശേരി; സന്തോഷ് ട്രോഫി താരം കെ പി രാഹുൽ നൈജീരിയൻ താരങ്ങളായ ഡാനിയേൽ, ജോയ്,സിദ്ദീഖ്, സനൂപ് സ്റ്റോപ്പർ ബാക്ക് ജാക്സൺ ഗോൾ കീപ്പർ സെബിൻ എന്നീ ശക്തരായ താരങ്ങളുമായി കളിക്കാനിറങ്ങും മറുഭാഗത്ത് ഫാസ്ക്ക് കുണിയക്ക് വേണ്ടി ഉഷ എഫ് സി തൃശ്ശൂർ സന്തോഷ് ട്രോഫി താരം ഷബീർ, നൈജീരിയൽ താരങ്ങളായ പവലും, അലക്സിയും ലൈബീരിയൻ താരം ടെസ്റ്റിമോണിയും, മുൻ മോഹൻബഗാൻ താരം ധനരാജ് പിൻ നിരയിലെ കാവൽക്കാരനായി ഇന്ന് ഗ്രണ്ടിലിറങ്ങും. ഇന്നത്തെ മത്സരം രാത്രി 8.30 ന് ആരംഭിക്കും.

Post a Comment

0 Comments