പൊലീസിന് ആർ.എസ്.എസിനോട് മൃതുസമീപനം: എം.എസ്.എഫ്

പൊലീസിന് ആർ.എസ്.എസിനോട് മൃതുസമീപനം: എം.എസ്.എഫ്

കാഞ്ഞങ്ങാട്: ഏപ്രിൽ 16ന് കാഞ്ഞങ്ങാട് നഗരത്തിൽ വര്‍ഗീയ സംഘർഷം ഉണ്ടാക്കിയെടുക്കാനും മത സാഹോദര്യം തകർക്കുന്ന മുദ്രാവാക്യം മുഴക്കിയ ആർ.എസ്.എസ് നേതാക്കൾ അടക്കമുള്ള പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേർത്തിട്ടും ഇതുവരെ അറസ്റ്റ് ചെയ്യാത്തത് പോലീസിനും സംസ്ഥാന സർക്കാറിനും ആർഎസ്എസിനോടുള്ള മൃതു സമീപനത്തിന്റെ ഭാഗമാണെന്ന് എം.എസ്.എഫ് ജില്ലാ ഭാരവാഹികളുടെയും മണ്ഡലം പ്രസിഡന്റ് സെക്രട്ടറിമാരുടെ യോഗത്തിൽ അഭിപ്രായപ്പെട്ടു. അനുമതില്ലാതെ പ്രകടനം നടത്തിയെന്നതിനാലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്യ്തത്  പിന്നീട് എം.എസ്.എഫ് വീഡിയോ സഹിതം കാഞ്ഞങ്ങാട് സ്റ്റേഷനിലും യൂത്ത് ലീഗ് എസ് പിക്കും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ 153എ അടക്കമുള്ള ജാമ്യമില്ല കേസ് രജിസ്റ്റർ ചെയ്‌ത കേസിൽ എം.എസ്.എഫ് നേതാക്കൾ അടക്കം സാക്ഷി മൊഴി നൽകുകയും ചെയിതു. ബിജെപി ആർഎസ്എസ് ജില്ലാ മണ്ഡലം നേതാക്കളും നഗരസഭാ കൗൺസിലർ അടക്കമുള്ളവർ പ്രതിയായിട്ടും കൺമുന്നിലുള്ളവരെ പിടിക്കാൻ കാണിക്കുന്ന അലസത പ്രതിഷേധാർഹമാണെന്ന് യോഗം കുറ്റപ്പെടുത്തി. മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കേസ് എടക്കുന്നും പിടികൂടാനും ഉണ്ടാകുന്ന ആവേശം ആർഎസ്എസിനോടില്ലാത്തത് ഭരണകൂടങ്ങൾ പരസ്പര തമ്മില്ലുള്ള ദാരണയുടെ ഫലമാണ്. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി സി.ഐ.എ ഹമീദ് സ്വാഗതം പറഞ്ഞു. ഉസാം പള്ളങ്കോട്, ഇർഷാദ് മൊഗ്രാൽ, ഖദർ ആളൂർ, മുഹമ്മദ് കുഞ്ഞി ഉളുവാർ, നഷാത് പരവനടുക്കം, ടി.പി. കുഞ്ഞി അബ്ദുല്ല, റമീസ് ആറങ്ങാടി, അസറുദീൻ എതിർത്തോട്, സിദിഖ് മഞ്ചേശ്വരം, നവാസ് കുഞ്ചാർ, ഉനൈസ് മുബാറക്ക്, സിയാദ് ബേക്കൽ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments