പോലീസ് സ്റ്റേഷൻ നീലേശ്വരത്ത്, പേര് തൃക്കരിപ്പൂർ പോലീസ് സ്റ്റേഷൻ

പോലീസ് സ്റ്റേഷൻ നീലേശ്വരത്ത്, പേര് തൃക്കരിപ്പൂർ പോലീസ് സ്റ്റേഷൻ

നീലേശ്വരം: അഴിത്തലയില്‍ തീരദേശ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒരുവര്‍ഷമാകാറായെങ്കിലും ഔദ്യോഗിക രേഖകളിലും പേരിലും തീരദേശ പോലീസ് സ്റ്റേഷന്‍ തൃക്കരിപ്പൂര്‍ എന്നാണ്. നീലേശ്വരം നഗരസഭയിലെ അഴിത്തല അഴിമുഖത്തിനടുത്താണ് പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത് . നേരത്തേ അഴിത്തല, പടന്ന പഞ്ചായത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍, പിന്നീട് നീലേശ്വരം നഗരസഭയോടു കൂട്ടിചേര്‍ക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ നീലേശ്വരം അഴിത്തലയിലുള്ള പോലീസ് സ്റ്റേഷന് എങ്ങനെ തൃക്കരിപ്പൂര്‍ എന്ന പേരുവന്നു എന്ന കാര്യം അജ്ഞാതമാണ്. സ്ഥലപേരിലുള്ള ഈ വൈരുധ്യം സ്റ്റേഷന്റെ പ്രവര്‍ത്തനത്തെ ഏറെ ബാധിക്കുന്നുണ്ട്. സ്റ്റേഷന്റെ ഉദ്ഘാടനവേളയില്‍തന്നെ ഇക്കാര്യം അധികൃതരുടെ മുന്നിൽ സൂചിപ്പിച്ചിരുന്നു അധികാരികള്‍ അതെല്ലാം മറക്കുകയും ഒഴിവാക്കുകയുമായിരുന്നു. ജനപ്രതിനിധികളുടെ ശ്രദ്ധയിലും ഈ പേരു മാറ്റം ഉണ്ടായിരുന്നെങ്കിലും ഒരുവര്‍ഷമായിട്ടും അവരും ഇക്കാര്യം ശ്രദ്ധിച്ചില്ല. ഓഖി പോലുള്ള കടല്‍ദുരന്തം ഉണ്ടായപ്പോള്‍ ജീവന്‍ പണയപ്പെടുത്തിയാണ് തീരദേശ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍, അവര്‍ക്ക് ആവശ്യമായ ബോട്ടിന്റെ അവസ്ഥ ദയനീയമാണ്. എന്നും തകരാറിലാകുന്ന പഴയബോട്ടിന് പകരം പുതിയൊരെണ്ണം അനുവദിച്ചാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ എളുപ്പമാകും. ഇതിനുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ഏറെക്കാലമായി. നീലേശ്വരം തീരദേശ പോലീസ്, നീലേശ്വരം സർക്കിൾ എന്നിവ ഉൾപ്പെടുത്തി നീലേശ്വരത്ത് ഡെപ്യുട്ടി പോലീസ് സൂപ്രണ്ട് ഓഫീസ് അനുവദിച്ചിരുന്നെങ്കിലും  ഇതും ഇതുവരെ യാതാർഥ്യമായില്ല. 

Post a Comment

0 Comments