സുബഹി ബാങ്ക് വിളി: മുഖ്യമന്ത്രിയുടെ പ്രസ്‌താവനയെന്ന് വ്യാജ പ്രചാരണം; പൊലീസിൽ പരാതി നൽകി

സുബഹി ബാങ്ക് വിളി: മുഖ്യമന്ത്രിയുടെ പ്രസ്‌താവനയെന്ന് വ്യാജ പ്രചാരണം; പൊലീസിൽ പരാതി നൽകി

തൃശൂർ: മൂഖ്യമന്ത്രിയുടെ പ്രസ്താവന എന്ന രീതിയിൽ നവമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയതിനെതിരെ പൊലീസിൽ പരാതി.  'പുലർച്ചെയുള്ള സുബഹി ബാങ്ക് വിളി അവിശ്വാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു,  അത‌് നിർത്തലാക്കുന്നതിനെക്കുറിച്ച് മുസ്ലിം സമുദായം ചിന്തിക്കണം‐പിണറായി'   എന്ന് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ  ഫോട്ടോ സഹിതമാണ് നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത‌്. കൂടാതെ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ അശ്ലീല പദങ്ങളും ഉപയോഗിച്ചിട്ടുണ്ട്. 

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതിനും മതസൗഹാർദം തകർക്കുന്നതിനും ലക്ഷ്യമിട്ട് ഇത്തരം വ്യാജ പ്രചാരണം നടത്തിയവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി എ ഡി ജയനാണ് തൃശൂർ ജില്ലാ പൊലീസ് ചീഫ്, വെസ്റ്റ് പൊലീസ്, സൈബർ സെൽ എന്നിവിടങ്ങളിൽ പരാതി നൽകിയത്. ഇതേത്തുടർന്ന് പൊലീസ് കേസെടുത്തു.

നാട്ടിലെ  മതസൗഹാർദം തകർത്ത് അക്രമം അഴിച്ചുവിടുന്നതിനു വേണ്ടിയുള്ള ഇത്തരം അപവാദ പ്രചാരണങ്ങളെ ഇല്ലായ്മ ചെയ്യാൻ  ഇതിൽ ഉൾപ്പെട്ടവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. മഖ്യമന്ത്രിക്കെതിരെ  ഫെയ‌്സ്ബുക്കിലൂടെയും മറ്റും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന പോസ്റ്റ് സംബന്ധിച്ച്  ഐടി വിദഗ്ധൻകൂടിയായ എ ഡി ജയൻ സൈബർ സെല്ലിന് ആവശ്യമായ തെളിവുകളും  കൈമാറി.

Post a Comment

0 Comments