ആരോഗ്യവും സൗഹാര്‍ദവും ഉദ്ഘോഷിച്ച് കാസര്‍കോട് മാരത്തണ്‍

ആരോഗ്യവും സൗഹാര്‍ദവും ഉദ്ഘോഷിച്ച് കാസര്‍കോട് മാരത്തണ്‍

കാസര്‍കോട്: ആരോഗ്യവും സൗഹാര്‍ദവും എന്ന സന്ദേശവുമായി ഗുഡ്മോണിങ് കാസര്‍കോട് സംഘടിപ്പിച്ച മൂന്നാമത് കാസര്‍കോട് മാരത്തണില്‍ വന്‍ ജനപങ്കാളിത്തം. താളിപ്പടുപ്പ് മൈതാനിയില്‍ നിന്ന് വിദ്യാനഗറിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്കായിരുന്നു മാരത്തണ്‍. തെറ്റായ ജീവിതശൈലി കാരണമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയുണ്ടാക്കാന്‍ വ്യായാമത്തിലൂടെ സാധിക്കുമെന്നും ജാതിമത ദേദമില്ലാതെ കാസര്‍കോട് മതേതര സൗഹാര്‍ദ കൂട്ടായ്മകള്‍ വര്‍ധിപ്പിക്കുമെന്നും പ്രഖ്യാപിക്കുന്നതായി മാരത്തണ്‍. കുട്ടികള്‍ മുതല്‍ പ്രായമുള്ളവര്‍ വരെ ഓടാനെത്തി. അഞ്ചര വയസുള്ള മുഹമ്മദ് ഷിഫാ മുഹബത്തും കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരനും ഓട്ടം പൂര്‍ത്തിയാക്കി താരങ്ങളായി. ഞായറാഴ്ച രാവിലെ 6.30ന് താളിപ്പടുപ്പ് മൈതാനിയില്‍ നിന്നാരംഭിച്ച മരത്തണ്‍ ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു, ജില്ലാ പൊലീസ്മേധാവി കെ ജി സൈമണ്‍ എന്നിവര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ ശ്രീകാന്ത്, കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരന്‍, പ്രസ്ക്ലബ് പ്രസിഡന്‍റ് ടി എ ഷാഫി, പ്രൊഫ. വി ഗോപിനാഥന്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് ഹാഷിം സ്വാഗതം പറഞ്ഞു.
വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപനത്തില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് എന്‍ എ സുലൈമാന്‍, ഡിവൈഎസ്പി എം വി സുകുമാരന്‍, ടി എ ഷാഫി, പ്രൊഫ. വി ഗോപിനാഥന്‍, മുജീബ് അഹമ്മദ്, തസ്ലീം അയ്വ, എന്‍ എം ഹാരിസ്, ഗിരിഷ് സന്ധ്യ, ഖയ്യും മാളിക, മോഹനകൃഷ്ണന്‍ സിത്താര എന്നിവര്‍ സമ്മാനം നല്‍കി. സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോള്‍ ടീമംഗം കെ പി രാഹുല്‍, മാനേജര്‍ പി സി ആസിഫ്, ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലംഗമായിരുന്ന കബഡി കോച്ച് ജഗദീഷ് കുമ്പള, സ്പെയിനില്‍ നടക്കുന്ന അന്താരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സലീം ആഗബാഗിലു, മുന്‍ഗുസ്തി താരം ശിവറായ് ഷേണായ് എന്നിവരെ ആദരിച്ചു. ഹരിസ് ചൂരി അധ്യക്ഷനായി.  ബാലന്‍ ചെന്നിക്കര സ്വാഗതവും എം ശിവന്‍ നന്ദിയും പറഞ്ഞു.
കാസര്‍കോട് മാരത്തണില്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനത്തെത്തിയ ഷിജു കണ്ണൂര്‍, പ്രസാദ് പാലക്കാട്,  രാഗേഷ് പെരുമ്പള (പുരുഷന്മാര്‍),  നീതു കോട്ടയം, സാന്ദ്ര കോട്ടയം, ആര്‍ ശരണ്യ പന്നിപ്പാറ (വനിത) എന്നിവര്‍. 
ഷിജു കണ്ണൂരും നീതു കോട്ടയവും ഒന്നാമത് 
കാസര്‍കോട്: ഗുഡ്മോണിങ് കാസര്‍കോട് സംഘടിപ്പിച്ച മൂന്നാമത് കാസര്‍കോട് മാരത്തണില്‍ പുരുഷന്മാരില്‍ ഷിജു കണ്ണൂരും വനിതകളില്‍ നീതു കോട്ടയവും ഒന്നാമതെത്തി. പ്രസാദ് പാലക്കാട്,  രാഗേഷ് പെരുമ്പള എന്നിവരാണ് പുരുഷന്മാരില്‍ രണ്ടും മൂന്നും സ്ഥാനക്കാര്‍. വനിതകളില്‍ സാന്ദ്ര കോട്ടയം, ആര്‍ ശരണ്യ പന്നിപ്പാറ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. വിജയികള്‍ക്ക് യാഥാക്രമം 10,000, 5000, 3000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും മെഡലും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരില്‍ രാഗേഷ് പെരുമ്പള, അജിത് കെ ബേഡകം, ശംഭുനാഥ് ചീമേനി എന്നിവര്‍ ജേതാക്കളായി. ട്രോഫിയും മെഡലും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു.
മുഹബത്തായി മുഹമ്മദ് ഷിഫ: കാസര്‍കോട് മാരത്തണില്‍ ഓട്ടം പൂര്‍ത്തിയാക്കിയ അഞ്ചര വയസുകാരന്‍ മുഹമ്മദ് ഷിഫ മുഹബത്ത്


Post a Comment

0 Comments