പള്ളിക്കര: കാസ്ക് കല്ലിങ്കാൽ ആതിഥേയ മരുളുന്ന എം.എം ഫ്ലഡ് ലൈറ്റ് സ്റ്റഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ 1 നെതിരെ 3 ഗോളുകൾക്ക് മോഗ്രാൽ ബ്രേദേഴ്സിനെ യംഗ് ഹീറോസ് പൂച്ചക്കാട് പരാജയപ്പെടുത്തി
ഇന്നത്തെ വാശിയേറിയ മത്സരത്തിൽ ജവഹർ മാവൂർ ടീമുമായി അൽസീബ് തെക്കുപുറം ഹിറ്റാച്ചി തൃക്കരിപ്പൂരുമായി ഏറ്റുമുട്ടും. സ്പാനിഷ് താരം ഐക്കർ കാസിലോസ്, മികച്ച ഗോൽ കീപ്പർ എന്ന പേര്കേട്ട ഡിങ്കൻ തൃക്കരിപ്പൂരിന്റെ ഗോൾവലയം കാക്കും. നൈജീരിയൻ താരം സൈഡറും പോർചചൂണും, സന്തോഷ് ട്രോഫി താരം അഫ്സലും ഇന്ന് കളികളത്തിൽ ഇറങ്ങും. അൽസീബ് തെക്ക് പുറത്തിന് വേണ്ടി ജവഹർ മാവൂർ ഘാന താരം യൂസഫ്, ബാക്ക, ഗോകുലം എഫ്.സി. താരം ഷെഫീഖും കാലിക്കറ്റ് യൂണിവേർസിറ്റി താരം ജിനമോനും, ലൈബീരിയൻ തരക്കളായ മോറിനും, ലെബി യും ,ആസിഫും ഇന്ന് കളികളത്തിൽ ഇറങ്ങും.
കഴിഞ്ഞ ദിവസമുണ്ടായ ഹർത്താൽ ദിനത്തിൽ തടസ്സപ്പെട്ട കളി മറ്റൊരു ദിവസം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
0 Comments