ചിത്താരി മേഖലാ മുസ്ലിം ലീഗ് സമ്മേളനവും മാട്ടുമ്മല്‍ മുഹമ്മദ് ഹാജി അനുസ്മരണവും ഇന്ന്
Wednesday, April 18, 2018
കാഞ്ഞങ്ങാട്: ചിത്താരി മേഖലാ മുസ്ലിം ലീഗ് സമ്മേളനവും മാട്ടുമ്മല്‍ മുഹമ്മദ് ഹാജി അനുസ്മരണവും ഇന്ന് ബുധന്‍ വൈകീട്ട് 4.30 ന് സൌത്ത് ചിത്താരിയില്‍ നടക്കും. പി മുഹമ്മദ്‌കുഞ്ഞി മാസ്റ്റര്‍ പതാക ഉയര്‍ത്തും. വണ്‍ഫോര്‍ അബ്ദുല്‍റഹ്മാന്‍ സ്വാഗതം പറയും. മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും. എം.സി. ഖമറുദ്ധീന്‍ ഉദ്ഘാടനം ചെയ്യും. കെ.എം. ഷാജി എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. ഷിബു മീരാന്‍ എറണാകുളം, ഇബ്രാഹിം പള്ളങ്കോട് എന്നിവര്‍ പ്രഭാഷണം നടത്തും. ബഷീര്‍ വെള്ളിക്കൊത്ത് അനുസ്മരണ പ്രഭാഷണം നടത്തും.
0 Comments