9 വയസുകാരിയെ ബലാത്സംഗം ചെയ്ത 60കാരന്‍ തൂങ്ങി മരിച്ച നിലയില്‍

9 വയസുകാരിയെ ബലാത്സംഗം ചെയ്ത 60കാരന്‍ തൂങ്ങി മരിച്ച നിലയില്‍

അമരാവതി: ആന്ധ്രാപ്രദേശില്‍ 9 വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ 60 കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമരാവതിയില്‍ അമരലിംഗേശ്വരി സ്വാമി ക്ഷേത്രത്തിന് സമീപമുള്ള മരത്തിലാണ് ഇയാള്‍ തൂങ്ങിമരിച്ചത്. മെയ് 2നായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്.

ബലാത്സംഗ വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഗുണ്ടൂരിലെ ഗുരാസാലയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. 
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു വെള്ളിയാഴ്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയും 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മാത്രമല്ല കുട്ടിയുടെ പഠനത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.
തിങ്കളാഴ്ച സംസ്ഥാനത്തുടനീളം ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി റാലി നടത്തുമെന്നും പെണ്‍കുട്ടിയോട് ക്രൂരത കാണിച്ചയാള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments