പത്തിലും പ്ലസ് ടുവിലും വിജയിച്ചവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് വാട്‌സ്ആപ്പില്‍ വ്യാജപ്രചരണം

പത്തിലും പ്ലസ് ടുവിലും വിജയിച്ചവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് വാട്‌സ്ആപ്പില്‍ വ്യാജപ്രചരണം

പത്താം ക്ലാസിലും പ്ലസ് ടുവിലും വിജയിച്ചവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് വാട്‌സ്ആപ്പ് വഴി വ്യാജ പ്രചരണം. പത്താം ക്ലാസില്‍ 75 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 10,000 രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നുവെന്നും അപേക്ഷാ ഫോറം മുസിനിപ്പാലിറ്റി/പഞ്ചായത്ത് ഓഫീസുകളില്‍ ലഭിക്കുമെന്നുമാണ് വ്യാപകമായി സന്ദേശം പ്രചരിക്കുന്നത്. പ്ലസ് ടുവിന് 85 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങിയവര്‍ക്ക് 25,000 രൂപയുടെ കേന്ദ്ര സ്‌കോളര്‍ഷിപ്പ് ലഭിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു.

അപേക്ഷാ ഫോറത്തിനായി നിരവധി പേര്‍ പഞ്ചാത്ത് മുനിസിപ്പാലിറ്റി ഓഫീസുകളില്‍ എത്താന്‍ തുടങ്ങിയതോടെയാണ് വ്യാജ സന്ദേശം പ്രചരിക്കുന്നതായി അധികൃതര്‍ അറിഞ്ഞത്. ഇതോടെ അപേക്ഷയ്ക്ക് എത്തിയവരോട് ഉത്തരം പറഞ്ഞ് മടുത്തിരിക്കുകയാണ് ജീവനക്കാര്‍ ഫോണിലും നിരന്തരം അന്വേഷണം വരുന്നുണ്ട്.

പത്താം ക്ലാസിലെയോ പ്ലസ് ടുവിലേയോ വിജയത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ യാതൊരു സ്‌കോളര്‍ഷിപ്പും നല്‍കുന്നില്ല. എന്നാല്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് പല മാന ദണ്ഡങ്ങളുടേയും അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. www.scholarships.gov.in എന്ന വെബ്‌സൈറ്റില്‍ ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാണ്.

Post a Comment

0 Comments