കാസ്ക് കല്ലിങ്കാൽ അഖിലേന്ത്യാ സൂപ്പർ സെവൻസ്: ഫൈനല്‍ ഇന്ന്

കാസ്ക് കല്ലിങ്കാൽ അഖിലേന്ത്യാ സൂപ്പർ സെവൻസ്: ഫൈനല്‍ ഇന്ന്

പള്ളിക്കര: കാസ്ക് കല്ലിങ്കാൽ ആതിഥേയമരുളുന്ന അഖിലേന്ത്യാ സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ യങ്ങ് ഹീറോസ് പൂച്ചക്കാടും യുണൈറ്റഡ് എഫ് സി യും തമ്മിലുള്ള ഫൈനൽ മത്സരം ഇന്ന് രാത്രി എട്ട് മണിക്ക് പള്ളിക്കര  എം.എം ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും.
യങ്ങ് ഹീറോസ് പൂച്ചക്കാടിന് വേണ്ടി മുസാഫിർ അൽ മദീന ചെർപ്രാശേരി ശിബിൻ ലാൽ ഗോൾ കീപ്പർ, ലൈബീരിയൻ താരങ്ങളായ സ്റ്റോപ്പർ ബാക്ക് ജാക്ക്സൺ, ജോ, കാലിക്കറ്റ് യൂണിവേഴ്സിറ്റി താരം നവാസ്, എഫ് സി ഗോകുലം താരം സനൂപ്, ലൈബീരിയൻ താരം ഡാനിയൽ എന്നീ കരുത്തരായ താരങ്ങളുമായി കളിക്കാനിറങ്ങും.
മറുഭാഗത്ത് സെമി ഫൈനലിൽ വിഗാൻസ് മോഗ്രാൽ പുത്തൂറിനെ തറ പറ്റിച്ച്  ഫൈനലിൽ ഇടം നേടിയ ശക്തരായ യുണൈറ്റഡ് എഫ് സി മുക്കൂടിന് വേണ്ടി ടൗൺ എഫ് സി തൃക്കരിപ്പൂർ ഈസ്റ്റ് ബംഗാൾ ഗോൾവലയം കാക്കുന്ന മിർഷാദ്, സ്റ്റോപ്പർ ബാക്ക് ഏലിയാസ് സണ്ണി, വിങ്ങ് ബാക്കും വിദേശ താരവുമായ കോസ്റ്റ. യൂണിവേഴ്സിറ്റി താരങ്ങളായ സിനാൻ, ഇസ്സുസ്, സഫ്വാൻ, ശ്രുബിനും സെൻട്രൽ ഫോർവേഡ്  നാസർ അളൂർ, വിദേശ താരങ്ങളായ ഇമ, മോമോ എന്നീ താരങ്ങളുമായി കളിക്കാനിറങ്ങും.
ഇന്നത്തെ ഫൈനൽ മത്സരത്തിൽ ജില്ലാ പോലീസ് ചീഫ് കെ ജി സെമൺ മുഖ്യതിഥിയായിരിക്കും. മത്സരം രാത്രി 8.30 ന് ആരംഭിക്കും.

Post a Comment

0 Comments