ഇമ്മാനുവല്‍ സില്‍ക്സ് വിഷു ബമ്പര്‍ നറുക്കെടുപ്പ് നടത്തി

ഇമ്മാനുവല്‍ സില്‍ക്സ് വിഷു ബമ്പര്‍ നറുക്കെടുപ്പ് നടത്തി

കാഞ്ഞങ്ങാട്: ഇമ്മാനുവല്‍ സില്‍ക്സ്  വിഷുവിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ വിഷു ബമ്പര്‍ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ നിര്‍വഹിച്ചു. ഷോറൂമില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഉപഭോക്താക്കളുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനമായ നിസ്സാന്‍ ഡാറ്റ്സണ്‍ കാര്‍ നേടിയത് അഖില്‍ രാജു (കൂപ്പന്‍ നമ്പര്‍ 27215), രണ്ടാം സമ്മാനമായ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളെറ്റ് നേടിയത് മുഹമ്മദ്‌ ഷാന്‍ (39870), മൂന്നാം സമ്മാനമായ ഹീറോ സ്കൂട്ടര്‍ നേടിയവര്‍ ആല്‍വിയ (39861), പ്രീത കെ നായര്‍ (32424) കൂടാതെ 10 പേര്‍ക്ക് നാലാം സമ്മാനമായി സ്വര്‍ണ്ണ നാണയവും ലഭിച്ചു.
ഉദ്ഘാടന ദിനത്തിലെ ലൈവ് നറുക്കെടുപ്പില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
ഇമ്മാനുവല്‍ സില്‍ക്സിന്റെ പുതിയ  'പാട്ടിനൊപ്പം 10 പവന്‍' ഓഫറിന്റെ ആദ്യ കൂപ്പണ്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ഡോ: സ്വപ്ന നായര്‍ ചെയര്‍മാനില്‍നിന്ന് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ഇമ്മാനുവല്‍ സില്‍ക്സ് സി.ഇ.ഓ ടി.ഒ. ബൈജു, ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഇബ്രാഹിം എം.എം., പാര്‍ട്ണര്‍ സക്കറിയ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Post a Comment

0 Comments