റഹ്മാൻ കൊളവയലിന് യാത്രയയപ്പ് നൽകി

റഹ്മാൻ കൊളവയലിന് യാത്രയയപ്പ് നൽകി

കാഞ്ഞങ്ങാട്: ഐ.എൻ.എൽ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി റഹ്മാൻ കൊളവയലിന് മണ്ഡലം ഓഫീസിൽ വെച്ച് യാത്രയയപ്പു നൽകി. ദീർഘകാലം സെക്രട്ടറി ആയി സേവനമനുഷ്ഠിച്ച റഹ്‌മാൻ കൊളവയൽ ജോലി ആവശ്യാർത്ഥമാണ് ദുബായിലേക്ക് പോവുന്നത്. ഐ.എൻ.എൽ ശാഖാ, പഞ്ചായത്ത്, മണ്ഡലം തലങ്ങളിൽ നിരവധി പോസ്റ്റുകളിൽ സേവനമനുഷ്ഠിച്ച റഹ്‌മാൻ കൊളവയൽ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ പ്രതിനിധീകരിച്ചു മത്സരിച്ചിട്ടുമുണ്ട്. പാർട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ കാഞ്ഞങ്ങാട് മേഖലയിൽ പാർട്ടിയെ പിടിച്ചു നിർത്തിയ ചുരുക്കം നേതാക്കളിൽ ഒരാളാണ് റഹ്മാൻ കൊളവയലെന്ന് ജില്ല സെക്രട്ടറി റിയാസ് അമലടുക്കം അഭിപ്രായപ്പെട്ടു.

കാഞ്ഞങ്ങാട് മണ്ഡലം ട്രഷറർ സി.എച്ച്. ഹസൈനാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ വൈസ് പ്രസിഡന്റ് ഹംസ ഹാജി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർപേഴ്സൺ എൽ.സുലൈഖ, കൗൺസിലർ ലത, ഐ.എൻ.എൽ ജില്ലാ സെക്രട്ടറി റിയാസ് അമലടുക്കം, മുനിസിപ്പാലിറ്റി പ്രസിഡന്റ് സഹായി ഹസൈനാർ, ഗഫൂർ ബാവ, എൽ.കുഞ്ഞഹമ്മദ്, യു.വി .ഹുസൈൻ, പാറക്കെട്ട് കുഞ്ഞഹമ്മദ് ഹാജി, സി.പി. ഇബ്രാഹിം, കരീം പടന്നക്കാട്, അബൂബക്കർ പുഞ്ചാവി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments