ബിജെപി ഇന്ത്യയുടെ ചരിത്രം വിൽക്കുന്നു: ഐ.എൻ.എൽ

ബിജെപി ഇന്ത്യയുടെ ചരിത്രം വിൽക്കുന്നു: ഐ.എൻ.എൽ

കാഞ്ഞങ്ങാട് : ഇന്ത്യയുടെ ചരിത്രത്തിന്റെ ശേഷിപ്പുകളായ സ്മാരകങ്ങളും , വിനോദ സഞ്ചാര കേന്ദ്രങ്ങളും കോർപ്പറേറ്റുകൾക്ക് വിട്ടു നൽകുന്നത് വഴി ഇന്ത്യയുടെ ചരിത്രം കേന്ദ്ര സർക്കാർ വിൽക്കുകയാണെന്നു ഐ.എൻ.എൽ കാഞ്ഞങ്ങാട് മണ്ഡലം. റെഡ് ഫോർട്ടിന് പിന്നാലെ കാസറഗോഡൻ ചരിത്രം വിളിച്ചോതുന്ന ബേക്കൽ ഫോർട്ടും കുത്തക മുതലാളിമാർക്ക് വിട്ടു നൽകിയത് വഴി സംസ്ഥാനത്തെ ചരിത്ര സ്മാരകങ്ങളുടെ നിലനിൽപ്പും ഭീതിയിൽ ആയെന്നു യോഗം അഭിപ്രായപ്പെട്ടു . ഐ .എൻ .എൽ കാസറഗോഡ് വൈസ് പ്രസിഡന്റ് ഹംസ ഹാജി യോഗം ഉൽഘാടനം ചെയ്തു . കാഞ്ഞങ്ങാട് മണ്ഡലം ട്രെഷറർ സി .എച് ഹസൈനാർ അധ്യക്ഷം വഹിച്ച ചടങ്ങിന് മണ്ഡലം സെക്രട്ടറി റഹ്മാൻ കൊളവയൽ സ്വാഗതവും , ഗഫൂർ ബാവ നന്ദിയും പറഞ്ഞു . ഐ .എൻ .എൽ കാസറഗോഡ് ജില്ല സെക്രട്ടറി റിയാസ് അമലടുക്കം, മുനിസിപ്പാലിറ്റി പ്രസിഡന്റ് സഹായി ഹസൈനാർ , സി .പി .ഇബ്രാഹിം , യു .വി .ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു .

Post a Comment

0 Comments