കാസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ നൂറാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി മെയ് 13ന് അണങ്കൂരിൽ വെച്ച് നടക്കുന്ന സമസ്ത ആദർശ മഹാ സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി മെയ് 11 വെള്ളി വൈകുന്നേരം 4മണിക്ക് മഹല്ല് സാരഥി സംഗമം സംഘടിപ്പിക്കാൻ എസ് കെ എസ് എസ് എഫ് കാസർകോട് മേഖല വർക്കിംങ്ങ് കമ്മിറ്റി യോഗം തീരുമാനിച്ചു പ്രസിഡന്റ് ഇർഷാദ് ഹുദവി ബെദിര അദ്ധ്യക്ഷനായി ജനറൽ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞുസംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ വൈസ് പ്രസിഡന്റ് മുഷ്ത്താഖ് ദാരിമി, സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ജില്ലാ സഹചാരി ജനറൽ കൺവീനർ ശിഹാബ് അണങ്കൂർ, മേഖല ട്രഷറർ സുഹൈൽ ഫൈസി ', വർക്കിംങ്ങ് സെക്രട്ടറി,ജംഷീർ കടവത്ത്, ഫൈസൽ പച്ചക്കാട്, യൂസുഫ് മാസ്റ്റർ, ശബീർ തളങ്കര, ശഫീഖ് ഖാസി ലൈൻ, അജാസ് കുന്നിൽ, അർശാദ് മൊഗ്രാൽപുത്തൂർ, റശീഖ് ഹുദവി, തുടങ്ങിയവർ സംബന്ധിച്ചു.
0 Comments